300 കോടി പിന്നിട്ട് വിക്രം; കേരളത്തിലെത്തിയ സംവിധായകനെ കാണാന്‍ ആരാധകരുടെ തിരക്ക്

കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയിരിക്കുകയാണ്. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ്, നരെയ്ന്‍, കാളിദാസ് ജയറാം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

റിലീസിനു മുന്‍പ് ചിത്രത്തിന്റെ പ്രൊമോഷണല്‍ പരിപാടികളുമായി ബന്ധപ്പെട്ട് കമല്‍ ഹാസന്‍ കേരളത്തില്‍ എത്തിയിരുന്നു. അന്ന് വന്‍ ആരാധകവൃന്ദം തന്നെ അദ്ദേഹത്തെ കാണാന്‍ എത്തിയിരുന്നു. എന്നാലിപ്പോള്‍ സംവിധായകന്‍ ലോകേഷ് കനകരാജും സംഗീത സംവിധാകന്‍ അനിരുദ്ധും കേരളത്തില്‍ എത്തിയിരിക്കുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തൃശൂര്‍ രാഗം തിയറ്ററിലാണ് ഇരുവരും എത്തിയത്. സിനിമാപ്രേമികളുടെ വലിയ സംഘമാണ് തിയേറ്ററില്‍ ഇരുവരെയും കാണാനെത്തിയത്. ഒരു സംവിധായകനെ കാണാന്‍ പ്രേക്ഷകര്‍ ഇത്ര ആവേശത്തോടെ എത്തുന്നത് അപൂര്‍വ്വമാണ്.

ചിത്രം കേരളത്തിലും വന്‍ വിജയമായി മാറിയതോടെ 10 ദിവസം കൊണ്ട് കേരളത്തില്‍ നിന്നു മാത്രം 31 കോടിയാണ് നേടിയത്. അതേസമയം ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടി പിന്നിട്ടിരിക്കുകയാണ് വിക്രം. വെറും 10 ദിവസത്തിനുള്ളിലാണ് ഈ അവിസ്മരണീയ നേട്ടം എ്ന്നതും ശ്രദ്ധയമാണ്. 2019നു ശേഷം ഒരു തമിഴ് ചിത്രം ആദ്യമായാണ് 300 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. ഇന്ത്യയില്‍ നിന്നു മാത്രം 210 കോടിയാണ് വിക്രം നേടിയത്.

 

 

Previous article‘എനിക്ക് ഒരു കാര്യം മാത്രം പറയാനാകും, ഇത് സംഭവിക്കില്ല’ മകന്റെ അറസ്റ്റില്‍ പ്രതികരിച്ച് ശക്തി കപൂര്‍
Next articleനയന്‍താരയുടെ അമ്മ വിവാഹത്തില്‍ പങ്കെടുത്തില്ല; കാരണം തിരഞ്ഞ് സോഷ്യല്‍ മീഡിയ