ഫഹദിന്റെ അഭിനയ മികവിനെ പുകഴ്ത്തി ലോകേഷ് കനകരാജ്

ആരെയും ഞെട്ടിക്കുന്ന അഭിനയ മികവാണ് ഫഹദ് ഫാസിലിനെന്ന് ‘വിക്രം’ സിനിമയുടെ സംവിധായകനായ ലോകേഷ് കനകരാജ്. കമല്‍ ഹാസന്റെ അഭിനയം വേറിട്ട് നിന്നെങ്കിലും ഫഹദ് ഫാസിലിന്റെ മികവ് തന്നെ അമ്പരപ്പിച്ചുവെന്നും ലോകേഷ് പറയുന്നു. ആക്ഷന്‍ പറയുമ്പോള്‍…

ആരെയും ഞെട്ടിക്കുന്ന അഭിനയ മികവാണ് ഫഹദ് ഫാസിലിനെന്ന് ‘വിക്രം’ സിനിമയുടെ സംവിധായകനായ ലോകേഷ് കനകരാജ്. കമല്‍ ഹാസന്റെ അഭിനയം വേറിട്ട് നിന്നെങ്കിലും ഫഹദ് ഫാസിലിന്റെ മികവ് തന്നെ അമ്പരപ്പിച്ചുവെന്നും ലോകേഷ് പറയുന്നു. ആക്ഷന്‍ പറയുമ്പോള്‍ ഫഹദിന് ഉണ്ടാകുന്ന ഭാവ മാറ്റം ഏറെ അത്ഭുതപ്പെടുത്തുന്നുവെന്നും ഫഹദ് മുന്നേ മികവ് തെളിയിച്ച ആളാണെങ്കിലും തനിക്ക് ഫഹദില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞുവെന്നും ലോകേഷ് കനകരാജ് പറഞ്ഞു. ഫഹദിന് മാത്രമായ സ്‌ക്രിപ്റ്റുകള്‍ ഇനിയും വരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമല്‍ ഹാസനൊപ്പം ഫഹദ്, സൂര്യ, വിജയ് സേതുപതി, നരേന്‍ ഉള്‍പ്പെടെയുള്ള താരനിര എത്തിയതോടെയാണ് ‘വിക്രം’ മികച്ച ചിത്രമായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്തെ വിവിധ തീയേറ്ററുകളില്‍ ആരാധകരെ സന്ദര്‍ശിച്ച ശേഷം കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു ലോകേഷ്്. റിലീസ് ആയി രണ്ടാമത്തെ ആഴ്ചയായപ്പോഴേക്കും വന്‍ കളക്ഷനുമായി മുന്നേറുകയാണ് ‘വിക്രം’. ചിത്രത്തിന്റെ വിജയത്തില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.

ആഗോള ബോക്‌സ് ഓഫീസില്‍ വിക്രം 300 കോടി പിന്നിട്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നു മാത്രം ചിത്രം 31 കോടിയാണ് 10 ദിവസം കൊണ്ട് നേടിയത്. 2019നു ശേഷം ഒരു തമിഴ് ചിത്രം ആദ്യമായാണ് 300 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത് എന്ന സവിശേഷതയും വിക്രത്തിനുണ്ട്. ഇന്ത്യയില്‍ നിന്നു മാത്രം 210 കോടിയാണ് ചിത്രത്തിന്റെ നേട്ടം.