“കമൽ ഹാസൻ ചെയ്ത റോളിലേക്ക് മമ്മൂട്ടിയോ മോഹൻലാലോ, സൂര്യയ്ക്ക് പകരം പൃഥ്വിരാജ്” മലയാളത്തിൽ കാസ്റ്റിങ് ഇങ്ങനെ: ലോകേഷ് കനകരാജ്

ലോകേഷ്കനകരാജ് സംവിധനം ചെയ്ത് കമൽ ഹാസൻ നായകനായെത്തിയ വിക്രം വലിയ വിജയം നേടി മുന്നേറുകയാണ്. തിനിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വിക്രം മലയാളത്തിലാണ്…

ലോകേഷ്കനകരാജ് സംവിധനം ചെയ്ത് കമൽ ഹാസൻ നായകനായെത്തിയ വിക്രം വലിയ വിജയം നേടി മുന്നേറുകയാണ്. തിനിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ ലോകേഷ് കനകരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. വിക്രം മലയാളത്തിലാണ് ചെയ്തത് എങ്കിൽ ആരൊക്കെയാവും കാസ്റ്റ് ചെയ്യുക എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ലോകേഷ്.

റോളക്‌സായി പൃഥ്വിരാജിനെയായിരിക്കും കാസ്റ്റ് ചെയ്യുകയെന്നും, കമൽ ഹാസൻ ചെയ്ത റോളിലേക്ക് മമ്മൂട്ടിയോ മോഹൻലാലോ എന്നും ലോകേഷ് പറയുന്നു. വിജയ് സേതുപതി സാർ ചെയ്ത സന്താനം റോളിലേക്ക് ആരെ മലയാളത്തിൽ നിന്ന് കാസ്റ്റ് ചെയ്യണമെന്ന് അറിയില്ല. ഒരുപാട് ഓപ്ഷൻ ഉണ്ടല്ലോ എന്നും അദ്ദേഹം പറഞ്ഞു എന്നാൽ ഫഹദ് ഫാസിൽ ചെയ്ത റോളിലേക്ക് മറ്റ് ആരെയും തന്നെ കാസ്റ്റ് ചെയ്യില്ല ഫഹദിനെ മാത്രമേ കാസ്റ്റ് ചെയ്യൂ എന്നും ലോകേഷ് പറഞ്ഞു.

ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയത്. ഒരാഴ്ച പിന്നിടുമ്പോഴേക്കും 200 കോടിയിൽ അധികമാണ് ചിത്രം ബോക്‌സ് ഓഫീസിൽ കളക്ട് ചെയ്തത്. കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ, അർജുൻ ദാസ് , കാളിദാസ് ജയറാം തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണ് വിക്രം.

ഗിരീഷ് ഗംഗാധരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദറും നിർവഹിക്കുന്നു. രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിൻറെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് വിക്രത്തിന്റെ നിർമ്മാണം. ലോകേഷും രത്നകുമാറും ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്.

എഡിറ്റിംഗ് ഫിലോമിൻ രാജ്. സംഘട്ടന സംവിധാനം അൻപറിവ്. കലാസംവിധാനം എൻ സതീഷ് കുമാർ, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാർ, നൃത്തസംവിധാനം സാൻഡി.ശബ്ദ സങ്കലനം കണ്ണൻ ഗൺപത്. പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ എം സെന്തിൽ എന്നിവരാണ് മറ്റ് അണിയറക്കാർ.