ലവ് മലയാളം മൂവി റിവ്യൂ, "റൊമാൻസ് അല്ല ത്രില്ലോഡ് ത്രില്ല്" - മലയാളം ന്യൂസ് പോർട്ടൽ
Film News

ലവ് മലയാളം മൂവി റിവ്യൂ, “റൊമാൻസ് അല്ല ത്രില്ലോഡ് ത്രില്ല്”

സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉണ്ട’ക്ക് ശേഷം പ്രശസ്ത സംവിധായകന്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ്, രജീഷ വിജയനും ഷൈന്‍ ടോം ചാക്കോയുമാണ് ‘ലവ്വിലെ’ കേന്ദ്ര കഥാപാത്രങ്ങള്‍. കോവിഡ് പ്രതിസന്ധിക്കിടയില്‍ ഷൂട്ടിംഗ് ആരംഭിച്ച് പൂര്‍ത്തിയാക്കിയ ആദ്യ മലയാള സിനിമയാണ് ലവ്.ഒരു മുറിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഖാലിദ് റഹ്മാന്‍ ചിത്രം. ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലെ സ്‌നേഹവും കലഹവുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം . മാസ്റ്ററിനു ശേഷമാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.

ലോക്ക് ഡൌൺ കഴിഞ്ഞു മാസ്റ്റർ കാണാൻ വന്നപ്പോൾ ഉള്ള ബഹളമോ ആവേശമോ ഒന്നുമില്ലാത്ത തണുപ്പൻ പ്രേക്ഷകർ, ശരിയാണല്ലോ ഇതൊരു മാസ്സ് പടമല്ലലോ. തൊട്ട് പുറകിൽ രണ്ടാം കാഴ്ച്ചക്ക് ഭർത്താവും ആദ്യ കാഴ്ച കാണുന്ന ഭാര്യയും ആണ് ഇടം പിടിച്ചിരിക്കുന്നത്. സിനിമ തുടങ്ങി ആദ്യ മിനുട്ടുകളിൽ തന്നെ അവർക്കിടയിൽ ഉള്ള ചില സംഭവങ്ങൾ ആണ് എന്ന് തോന്നുന്നു. നിങ്ങളെ പോലെ പിന്നെ എന്നൊക്കെ കേട്ട് വല്ലാത്ത നേരം പോക്കണോ അതോ അലോസരമാണോ എന്നറിയാതെ സ്‌ക്രീനിൽ നോക്കുമ്പോൾ ഞെട്ടിക്കുന്ന ഒരു സംഭവം നടന്നത്. പിന്നെ അങ്ങോട്ട് പിന്നിൽ ഇരിക്കുന്ന സ്ത്രീ ശബ്ദം കേട്ടത് രണ്ടാം പകുതിയുടെ അവസാന സമയത്താണ്. ചിത്രത്തിലെ ഓരോ രംഗവും തുടർന്നങ്ങോട്ട് തീർത്തും ത്രില്ലിംഗ് ആണ്. നാല് ചുവരുകൾക്കും ഒരു അപ്പാർട്ട്മെന്റിനും ഇടയിൽ മാത്രം നടക്കുന്ന കഥ ആയിട്ട് കൂടി വിറങ്ങലിച്ചും ഇടക്കൊന്നു ഞെട്ടിയും ചിലപ്പോൾ പൊട്ടിച്ചിരിച്ചും പ്രേക്ഷകർ സിനിമക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. ഒടുവിൽ തീയറ്റർ വിട്ടു പോകുമ്പോൾ നമ്മടെ സ്ഥിരം ശീലമുള്ള ടിക്കറ്റ് ശേഖരണത്തിന് കൊണ്ടു പോകുന്ന ആ മുറി കടലാസ്സിനൊപ്പം മനസ്സിൽ ലവ് എവിടെയോ ഉടക്കി നിന്നിരുന്നു.

തീർത്തും വ്യത്യസ്തമായ ശൈലിയിൽ ആണ് കഥയുടെ അവതരണം എന്നറിയാൻ ക്ളൈമാക്സ് വരെ കാത്തിരിക്കേണ്ട ഒരു സിനിമ ക്രാഫ്റ്റ്‌ ഒരുക്കിയ ഖാലിദ് റഹ്മാൻ എന്ന പ്രതിഭ തീർച്ചയായും കയ്യടി അർഹിക്കുന്നു. അനുരാഗ കരിക്കിൻ വെള്ളവും ഉണ്ടയും പറഞ്ഞ വ്യത്യസ്ത ഘടനകൾ ആണ് ഇതിലെ മെയിൻ. ഒരു ആവർത്തനവും ഇല്ലാത്ത ശൈലി വേറിട്ട അവതരണം എന്ന് കൊണ്ട് ആ ഒന്നര മണിക്കൂർ വേറെ ഒരു ലോകത്ത് ആയിരുന്നു എന്ന് വേണമെങ്കിൽ അലങ്കരികമായി പറയാം.മികച്ച പശ്ചാത്തല സംഗീതം മികവുറ്റ ദൃശ്യങ്ങൾ ചാടുലമായ എഡിറ്റ്‌ എന്നിവ ഒരു ജാതി മൂഡ് ഉണ്ടാക്കാൻ ചെറുതൊന്നുമല്ല സഹായം ചെയ്തത്.

ഷൈൻ ടോം ചാക്കോ ചുമ്മാ പൊളി ആണ്. ആകെ നാലോ അഞ്ചോ ആളുകളെ സിനിമയിൽ ഉള്ളു അതും നാലും നാല് തകരക്കാർ, അവർക്കൊക്കെ വേറെ വേറെ വിഷയങ്ങൾ. ഓരോരുത്തരുടെ മൂഡിന് അനുസരിച്ചും സ്വന്തം ജീവിതത്തിൽ ഉണ്ടായിരിക്കുന്ന അവസ്ഥയും മിനിറ്റ് നേരം കൊണ്ടാണ് ചുള്ളൻ പൊളിച്ചു അടുക്കിയിരിക്കുന്നത്.പിന്നെ അഭിനയത്തിൽ ഒരു ഒന്നൊന്നര പെർഫോമൻസ് എന്ന് നൂറിൽ നൂറ്റൊന്ന് മാർക്ക്. പിന്നെ ഗോകുലൻ അവിടെയും ഇവിടെയും ചെറിയ കൌണ്ടർ കൊടുത്ത് സൈഡ് ആയി നിൽക്കുന്ന ഗോകുലനെ നിങ്ങൾ കണ്ടു കാണും ഇത് അൽ ഗോകുലൻ ആണ്. കഥ വീർപ്പുമുട്ടി പ്രേക്ഷൻ ശ്വാസം മുട്ടി ഹൃദയം ബലൂൺ പോലെ വീർത്തിരിക്കുമ്പോൾ ഒരു സൈഡിൽ നിന്നു മുട്ടുസൂചി പോലെ ഒരു കൌണ്ടർ. ചറ പറ ചിരികൾ തീരുമ്പോഴേക്കും വീണ്ടും വിഷയത്തിന്റെ ഗൗരവത്തിൽ തിരിച്ചെത്തിക്കാൻ ഷൈനും കഴിഞ്ഞിട്ടുണ്ട്. രജിഷ മരണ അഭിനയം ആയിരുന്നു ( ലിപ് ലോക്ക് ഉണ്ട് എന്ന് കെട്ടിട്ടാണ് ഞാൻ പടത്തിനു കേറിയേ എന്ന് ചില അസൂയക്കാർ പറയും കാര്യമാക്കേണ്ട ) ഉള്ളത് പൊളി ആണ്. പിന്നെ സുധി കോപ്പ വീണ നന്ദകുമാർ എന്നിവരും അവരുടെ ലൈഫും ചിരിക്കാൻ വക നൽകി. ചെറുപ്പത്തിൽതുറുപ്പു ഗുലാനും, പട്ടണത്തിൽ ഭൂതവും ഒക്കെ കണ്ടു ത്രിൽ അടിച്ചു കൈ അടിച്ച ജോണി ആന്റണി എന്ന സംവിധായകൻ രണ്ടു സീനിൽ വന്നു ചുമ്മാ മിന്നിച്ചു എന്ന് തന്നെ പറയാം.

മൊത്തത്തിൽ ഒരു വേറിട്ട സിനിമാ അനുഭവം ആയി ഒരു പരീക്ഷണ ചിത്രത്തിൽ ഉപരി കാമ്പുള്ള ജീവിതമുള്ള സിനിമ. തീയറ്റർ വിട്ടപ്പോൾ യുവ മിഥുനങ്ങളിലെ വാമഭാഗം അതെന്താ അപ്പൊ എങ്ങിനെയാ എന്ന സംശയങ്ങൾ ചോദിച്ചു പിന്നെയും പിന്നിൽ തന്നെ കൂടി.

സത്യം പറഞ്ഞാൽ അകത്തിരുന്ന ഒന്നര മണിക്കൂറിനെക്കാൾ അധികം ആ സിനിമ ഉള്ളിൽ സൂക്ഷിച്ചു എന്നതാണ് സത്യം. സർക്കാരിനോട് ഒരു അപേക്ഷ ഉണ്ട് കല്യാണം കഴിഞ്ഞവരെ ഒരുമിച്ചു ഇരുത്തണം അല്ലെങ്കിൽ ഇത്തരം ത്രില്ലിംഗ് സിനിമകൾ കാണുമ്പോ ഉച്ചത്തിൽ ഉള്ള സംശയങ്ങൾ മറ്റുള്ളവരെ ബാധിക്കും ഒരു അപേക്ഷ ആയി കൂട്ടാം

Join Our WhatsApp Group

Trending

To Top
Don`t copy text!