പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ച് രജീഷ, ലൗവിന്റെ ടീസർ ശ്രദ്ധ നേടുന്നു!

അനുരാഗ കരിക്കിൻവെള്ളം, ‘ഉണ്ട’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ലവ്.  ചിത്രത്തിന്റെ ട്രെയിലറിന് പിന്നാലെ അണിയറ പ്രവർത്തകർ ടീസറും പുറത്തുവിട്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിക്കിടയിൽ ഷൂട്ടിങ് ആരംഭിച്ച…

Love movie teaser

അനുരാഗ കരിക്കിൻവെള്ളം, ‘ഉണ്ട’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ലവ്.  ചിത്രത്തിന്റെ ട്രെയിലറിന് പിന്നാലെ അണിയറ പ്രവർത്തകർ ടീസറും പുറത്തുവിട്ടിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിക്കിടയിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം വിജയകരമായി പൂർത്തീകരിച്ചിരിക്കുകയാണ്. രജീഷ വിജയനും ഷൈൻ ടോം ചാക്കോയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ സുധി കോപ്പ, വീണ നന്ദകുമാര്‍, ഗോകുലന്‍, ജോണി ആന്റണി എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിര്‍മ്മാണം ആഷിഖ് ഉസ്മാന്‍. ക്യാമറ ജിംഷി ഖാലിദ്, . ചിത്രസംയോജനം നൗഫല്‍ അബ്ദുള്ള. സംഗീതം യക്‌സാന്‍ ഗാരി പെരേര, നേഹ എസ് നായര്‍.

ബ്ലാക്ക് ഹ്യൂമർ അടിസ്ഥാനപ്പെടുത്തിയുള്ള പ്രമേയമാണ് ഈ ചിത്രത്തിനുള്ളത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ആഷിഖ് ഉസ്മാനാണ്.ക്യാമറ ജിംഷി ഖാലിദ്. എക്സൻ ഗാരി പെരേരയും നേഹ എസ്.നായരുമാണ് സംഗീത സംവിധാനം. ടീസറിൽ മികച്ച പ്രകടനം ആണ് രജീഷ ഉൾപ്പെടെയുള്ള താരങ്ങൾ കാഴ്ച വെയ്ക്കുന്നത്. ആകാംഷയും ഭീതിയും നിറയുന്ന തരത്തിൽ ആണ് ചിത്രത്തിന്റെ ടീസർ ഒരുക്കിയിരിക്കുന്നത്.

ഇപ്പോൾ ചിത്രത്തിന്റെ ടീസർ ആണ് ഏറെ ശ്രദ്ധ നേടുന്നത്,  രജിഷയെയും ഷൈൻ ടോമിനെയും കൂടാതെ വീണ നന്ദകുമാറിനെയും സുധി കോപ്പയും ഗോകുലൻ എന്നിവരെ ടീസറിൽ കാണാൻ സാധിക്കും. കോവിഡ് പ്രതിസന്ധ്യകൾക്ക് ഇടയിൽ ഷൂട്ട് ചെയ്ത ആദ്യമായി പുറത്തിറങ്ങുന്ന ചിത്രമാണ് ലവ്.റിലീസിന് തൊട്ടു മുമ്പായി ലവിന്റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഗാര്‍ഹിക പീഡനത്തെ കുറിച്ചാണ് ചിത്രം പറയുന്നതെന്നാണ് സൂചനകള്‍. പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നല്‍കുന്ന വിധത്തിൽ ആണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഒരു മുറിയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.

കടപ്പാട്: Ashiq Usman Productions