‘ലവ്ഫുളി യുവേഴ്സ് വേദ’ തിയേറ്ററുകളിലേക്ക്

രജിഷ വിജയനും ശ്രീനാഥ് ഭാസിയും വെങ്കിടേഷ് വിപിയും പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്ന ലവ്ഫുളി യുവേഴ്സ് വേദ തിയേറ്ററുകളിലേക്ക് എത്തുന്നു. സിനിമ ഈ വരുന്ന മാർച്ച് മൂന്നിന് റിലീസ് ചെയ്യുമെന്ന് അറിയിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ.…

രജിഷ വിജയനും ശ്രീനാഥ് ഭാസിയും വെങ്കിടേഷ് വിപിയും പ്രധാന കഥാപാത്രങ്ങെള അവതരിപ്പിക്കുന്ന ലവ്ഫുളി യുവേഴ്സ് വേദ തിയേറ്ററുകളിലേക്ക് എത്തുന്നു. സിനിമ ഈ വരുന്ന മാർച്ച് മൂന്നിന് റിലീസ് ചെയ്യുമെന്ന് അറിയിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. പ്രഗേഷ് പി സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ്ഫുളി യുവേഴ്സ് വേദ


ചിത്രത്തിൽ അനിഖ സുരേന്ദ്രൻ, ഫ്രാങ്കോ ഫ്രാൻസിസ്, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ ബേബി, ശ്രുതി ജയൻ തുടങ്ങിയവർക്കൊപ്പം തമിഴ് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു കലാലയത്തിന്റെ സൗഹൃദങ്ങളുടെയും പ്രണയത്തിന്റെയും വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് ലവ്ഫുളി യുവേഴ്സ് വേദ.


ബാബു വൈലത്തൂർ തിരക്കഥയെഴുതിയ ചിത്രത്തിന്റെ ഛായാഗ്രാഹകൻ ടോബിൻ തോമസും എഡിറ്റിംഗ് സോബിൻ സോമൻ കൈകാര്യം ചെയ്യുന്നു. റഫീക്ക് അഹമ്മദ്, രതി ശിവരാമൻ, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് സംഗീതം പകരുന്നത് രാഹുൽ രാജ് ആണ്. സിനിമ ആർ ടു എന്റർടൈയ്‌മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്