എന്റെ ബുദ്ധിമുട്ടു കാലത്തെ എന്റെ തുണ ആ വ്യക്തി ആയിരുന്നു എം ജി ശ്രീകുമാർ

മലയാള സിനിമയിലെ ഒരു അതുല്യ ഗായകൻ തന്നെ ആണ് എം ജി ശ്രീകുമാർ, ചിരിച്ചു കൊണ്ട് നിക്കുന്ന ഗായകന്റെ മുഖം കഴിഞ്ഞ ദിവസം മങ്ങിയിരുന്നു, അതിന്റെ കാരണം ഇതായിരുന്നു, കഴിഞ്ഞ ദിവസം ടോപ് സിംഗറിൽ ജഡ്ജായി ഇരിക്കവേ ഒരു അമ്മയുടെ പാട്ടു കേട്ട് തന്റെ അമ്മയെ കുറിച്ചോർത്തു കണ്ണ് നിറഞ്ഞു പോയി, ആ ഒരു വീഡിയോ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തിരുന്നു.

തന്റെ തുടക്കകാലത്തു നിരവധി പരിഹാസങ്ങൾ കേട്ടിരുന്നു, എന്നാൽ അതിനെല്ലാം മറികടക്കാൻ പഠിപ്പിച്ച വ്യക്തിയാണ് എന്റെ ‘അമ്മ. എന്റെ ബുദ്ധിമുട്ടു കാലത്തു അമ്മ ആയിരുന്നു എന്നെ തുണച്ചത്. അമ്മ ആയിരുന്നു എന്റെ എല്ലാ വിജയത്തിന് കാരണവും, അതുകൊണ്ടു തന്നെ അമ്മയുടെ ഓര്മ ദിവസം ഞാൻ അമ്മയുടെ ചിത്രങ്ങളും കുറിപ്പുകളും പങ്കുവെക്കക്കറുണ്ട് എം ജി ശ്രീകുമാർ വിങ്ങലോടു പറയുന്നു.

ഈ അടുത്തിടെ ആയിരുന്നു എന്റെ അമ്മയുടെ ഓർമ്മ ദിനം, അന്ന് എന്റെ അമ്മയുടെ പോസ്റ്റ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. എനിക്ക് എന്റെ അമ്മ തന്ന സ്നേഹം വളരെ വലുതാണ്, എനിക്ക് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം എന്ന് പറയുന്നത് മരിക്കുവോളം എനിക്ക് എന്റെ അമ്മയെ നോക്കാൻ കഴിഞ്ഞു എന്നതാണ്, അമ്മയെ കുറിച്ച് പറഞ്ഞപ്പോളേക്കും താരം ഒരുപാടു വികാരഭരിതനായി മാറിയിരുന്നു.

 

Suji