August 16, 2020, 1:58 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

മാപ്പ് പറയേണ്ടത് മകനാണ് അമ്മയല്ല; മകനെ നന്നായി വളർത്താൻ നിങ്ങൾ മറന്നു പോയി !! അശ്ളീല സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ച്‌ സീമ വിനീത്

mala-parvathy-son

നടിയും ആക്ടിവിസ്റ്റുമായ മാലപാര്‍വതിയുടെ മകനെതിരെ സോഷ്യല്‍ മിഡിയയില്‍ ലൈംഗിക ആരോപണം. പ്രമുഖ ട്രാന്‍സ്‌വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വീനീത് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രവുമാണ് സീമക്ക് മാലപാര്‍വതിയുടെ മകനായ അനന്ദ കൃഷ്ണന്‍ അയച്ചിരിക്കുന്നത്. സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് സീമ ഫേസ്ബുക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.കൂടെ മാല പാര്‍വതിയോട് മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നു എന്നു തുടങ്ങുന്ന കുറിപ്പും ഉണ്ട്.

സംഭവത്തില്‍ മാപ്പു പറഞ്ഞുകൊണ്ട് മാലാ പാര്‍വതി രംഗത്തെത്തുകയുണ്ടായി. മകനെ വ്യക്തിയായി കാണണം എങ്കില്‍ എന്തെ അമ്മ എന്നെ വിളിച്ചു മാപ്പ് പറഞ്ഞു മകന്‍ പറയണം ആയിരുന്നുവെന്ന് സീമയും മറുപടി കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്

mala-parvvathy-son-message

നിങ്ങള്‍ വളര്‍ന്നു മാലാ പാര്‍വതി പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നു. ചുവടെ കൊടുത്തിരിക്കുന്ന സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് ഒരു പ്രമുഖ നടിയുടെ മകന്‍ എനിക്ക് 2017 മുതല്‍ അയക്കുന്ന സന്ദേശങ്ങള്‍ ആണ് അശ്ലീല ഭാഗങ്ങള്‍ ഉള്‍പ്പടെ കാണിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ ഇന്നലെ അണ്‍റീഡ് സന്ദേശങ്ങള്‍ നോക്കുന്നതിനിടയില്‍ ശ്രദ്ധയില്‍ പെട്ടു. സിനിമ മേഖലയില്‍ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആണ്‍ മേല്‍ക്കോയ്മക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ശബ്‍ദമുയര്‍ത്തുന്ന സംഘടയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തി പലരും എന്നോട് ചോദിച്ച ചോദ്യം ഞാന്‍ എന്നോട് ചോദിച്ചു, നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു നിങ്ങള്‍ നല്ലൊരു വ്യക്തിത്വം ആണ് നിങ്ങളെ ബഹുമാനിക്കുന്നു നിങ്ങള്‍ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ്, സീമ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ്

mala-parvvathy-son-message

പക്ഷേ നിങ്ങള്‍ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകന്‍ ആണ് തെറ്റ് ചെയ്തത്. നിങ്ങളുടെ മകന്‍ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു. പക്ഷേ ഒരു മാപ്പില്‍ ഒതുങ്ങുന്നതു അല്ല ഒരു വ്യക്തിയുടെ അഭിമാനം അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്. എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണന്‍ എനിക്ക് ഇത്തരത്തില്‍ ഒരു അശ്ലീല സന്ദേശം അയച്ചത്. ഇവിടെ എന്നെയും എന്‍റെ പോലുള്ളവരുംവല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ വല്ലാത്ത മാനസിക അവസ്ഥയില്‍ ആണ് ഈ ഒരു പോസ്റ്റ് ചെയ്യുന്നത്, കാരണം നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു.

പക്ഷേ നിങ്ങളുടെ മകന്‍ ചെയ്ത തെറ്റ് ഞാന്‍ ഇന്ന് മറച്ചു വെച്ചാല്‍ ഞാന്‍ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദര്‍ശം എല്ലാം ഞാന്‍ ഒരു പ്രശസ്തിയുടെ മുന്നില്‍ അടിയറവു പറയുന്നത് പോലെ ആവും . ഇനി ആരോടും ഇതു ആവര്‍ത്തിക്കരുത് ഞാന്‍ ഒരു ട്രാന്‍സ് വുമണ്‍ ആണ് എനിക്കും ഉണ്ട് അഭിമാനം എന്‍റെ ലൈംഗികത ചോദ്യം ചെയ്യാന്‍ മാത്രം ആരെയും അനുവദിക്കില്ല, അനന്തകൃഷ്ണന്‍ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് സഹിതം സീമ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

Related posts

റെക്കോർഡിട്ട് മാത്യു തോമസ്, അഭിനയിച്ച മൂന്നു ചിത്രങ്ങളും ബ്ലോക്ക്ബസ്റ്റർ

WebDesk4

നീലക്കുയില്‍ സീരിയൽ താരം ലത സംഗരാജു വിവാഹിതയായി

WebDesk4

‘ഭൂമിയിലെ മനോഹര സ്വകാര്യം’ മൂവി റിവ്യൂ !!

WebDesk4

പ്രഭുദേവയുമായിട്ടുള്ള പ്രണയബന്ധം തകരുവാനുള്ള കാരണം തുറന്നു പറഞ്ഞു നയൻ‌താര

WebDesk4

ഞങ്ങൾ ഒക്കെ വീട്ടിൽ നിന്നാൽ ഇങ്ങനെയാണ് !! മക്കൾക്കൊപ്പം തുണി അലക്കി റഹ്മാൻ… വൈറൽ ചിത്രങ്ങൾ

WebDesk4

അന്നും ഇന്നും ഞങ്ങൾ ഒരുപോലെ !! നൊമ്പരമായി ചിരഞ്ജീവി സര്‍ജയുടെ അവസാന പോസ്റ്റ്

WebDesk4

പൂർണ്ണഗർഭിണിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചതിനുശേഷം ഷേവ് ചെയ്യുന്ന പതിവുണ്ട്,പാവപ്പെട്ട നഴ്സുമാരാ അത് ചെയ്യുന്നത്…

WebDesk

നടി മേഘ്‌ന വിന്‍സന്റ് വിവാഹ മോചിതയായി !! പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

WebDesk4

അയാളിപ്പോൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുകയാണ് !!

WebDesk4

നടി ഭാമ വിവാഹിതയായി !! വിവാഹ വീഡിയോ കാണാം

WebDesk4

പൃത്വിയുടെ ലംബോര്‍ഗിനിയെക്കുറിച്ച്‌ ചോദിച്ച ആരാധകനു കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

WebDesk4

ഉറക്കമുണര്‍ന്ന ശേഷം ജോലിക്കാര്‍ കൊടുത്ത ജ്യൂസ് കുടിച്ചിരുന്നു, പിന്നീട് സഹോദരിയെ വിളിച്ചു !! സുശാന്തിന്റെ അവസാന മണിക്കൂറുകളിൽ സംഭവിച്ചത്

WebDesk4
Don`t copy text!