രേവതിക്ക് നന്ദി പറഞ്ഞ് നടി കജോൾന് ഒപ്പമുള്ള ചിത്രവുമായി മാലപാർവ്വതി !!

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാല പാർവ്വതി. ഒട്ടനവധി കഥാപാത്രമാണ് താരം മലയാള സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്. ഏഷ്യാനെറ്റിലെ ‘ഉൽക്കാഴ്ച’യിലൂടെ അവതാരകയായി കരിയർ ആരംഭിച്ച അവർ 2007-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത…

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാല പാർവ്വതി. ഒട്ടനവധി കഥാപാത്രമാണ് താരം മലയാള സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്. ഏഷ്യാനെറ്റിലെ ‘ഉൽക്കാഴ്ച’യിലൂടെ അവതാരകയായി കരിയർ ആരംഭിച്ച അവർ 2007-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന മലയാളം ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. നൂറിലധികം സിനിമകളാണ് പാർവതിയുടെ ക്രെഡിറ്റിൽ ഉള്ളത്. നീലത്താമര, ലീല, കന്യകാ ടാക്കീസ്, മൂന്നറിപ്പ്, ടേക്ക് ഓഫ്, കോമ്രേഡ് ഇൻ അമേരിക്ക, ഗോധ, ഗെയിം ഓവർ, സി യു സൂൺ, മാറ എന്നിവയാണ് അവരുടെ ശ്രദ്ധേയമായ ചില സിനിമകൾ. തിരുവനന്തപുരത്തെ നാടക ഗ്രൂപ്പായ ‘അഭിനയ’യുമായും അവർ പ്രവർത്തിച്ചിട്ടുണ്ട്. ദി ലേഡി ഫ്രം ദ സീ (സാഗര കന്യക), ദ ലെസൺ, ഭഗവദജ്ജുഗം എന്നീ നാടകങ്ങൾക്ക് സംവിധായകൻ എം ജി ജ്യോതിഷിനൊപ്പം പാർവതി പ്രവർത്തിച്ചിട്ടുണ്ട്. മയൂരഗീതങ്ങൾ എന്ന പുസ്തകവും ദാമോദർ നാരായണൻ രചിച്ച ശ്രീപ്രസാദം, മെഗമൽഹാർ എന്നീ സംഗീത ആൽബങ്ങൾക്ക് വരികളും എഴുതിയിട്ടുണ്ട്.

ഇപ്പോൾ താരം പങ്ക് വെച്ച ഒരു പോസ്റ്റാണ് ശ്രദ്ധയമായി മാറുന്നത്, ഹോളിവുഡ് താരം കജോൾ ചിത്രം പങ്ക് വെച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്. പ്രിയപ്പെട്ട രേവതി ചേച്ചി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചത്, അഭിനയ ജീവിതത്തിലെ ഒരു പുതിയ കാൽവെയ്പ്പും, പഠനവുമായിരുന്നു. ഹിന്ദി ഭാഷ പറയണം, അതിനോടൊപ്പം സിങ്ക് സൗണ്ടും.
ഏറെ ഇഷ്ടപ്പെടുന്ന ഒരു പാട് കലാകാരന്മാരും, ടെക്നീഷ്യൻസും, ഈ ചിത്രത്തിൻ്റെ ഭാഗമാണ്. പ്രധാന വേഷം ചെയ്യുന്നത് കജോൾ ആണ്, എൻ്റെ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞു. വളരെ ചാരുതാർത്ഥ്യത്തോടെ നന്ദിയോടെ ഈ ഓർമ്മ എന്നും സൂക്ഷിക്കും.
ഈ ചിത്രത്തിൻ്റെ ഭാഗമാക്കിയതിന് രേവതി ചേച്ചിക്ക് ഒരുപാട് സ്നേഹം നന്ദി എന്നാണ് താരം കുറിച്ചത്.