നവ്യക്ക് തൻ്റെ കഴിവ് തെളിയിക്കാൻ പറ്റിയ ഒരു കഥാപാത്രം ലഭിച്ചിട്ടില്ല മാല പാർവ്വതി !!

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മാല പാർവ്വതി. ഒട്ടനവധി കഥാപാത്രമാണ് താരം മലയാള സിനിമ പ്രക്ഷകർക്കായി സമ്മാനിച്ചിട്ടുള്ളത്. ഇപ്പോൾ താരം നവ്യ നായരെക്കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ആണ് ഐക്കരയത്തെക്കുറിച്ച് തുറന്ന് പറയുകയുണ്ടായത്. പ്രശസ്ത നൃത്ത കോറിയോഗ്രാഫർ,കലാ മാസ്റ്റർ ഒരിക്കൽ പറഞ്ഞത് ഓർത്തു പോകുന്നു. മലയാള സിനിമയിലെ തന്നെ എറ്റവും മികച്ച ഒരു നർത്തകി നവ്യയാണെന്ന്. പക്ഷേ നവ്യ നായർക്ക്
തൻ്റെ കഴിവ് തെളിയിക്കാൻ പറ്റിയ ,ഒരു കഥാപാത്രം ലഭിച്ചിട്ടില്ല എന്നാണ് എൻ്റെ ഒരു അഭിപ്രായം.

ശോഭന,ഭാനുപ്രിയ, ശാന്തികൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി എന്നിവർക്കൊക്കെ ലഭിച്ച പോലെ ഒരു കഥാപാത്രം നവ്യ നായർ അവതരിപ്പിച്ച് കാണാൻ എനിക്ക് കൊതിയാണ്.നവ്യ തന്നെ പുറത്തിറക്കിയ ചില നൃത്തശില്പങ്ങളിലൂടെയാണ് നവ്യയുടെ പ്രതിഭ കാണാൻ സാധിച്ചത്. ഇപ്പൊ ഇതാ നവ്യയിൽ നിന്ന് നൃത്തം അഭ്യസിക്കാൻ ഒരു അവസരം! “മാതംഗി’ വൻ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. കുട്ടികൾ ക്ക് നൃത്തം പഠിക്കാൻ ഇനി മാതംഗിയും.

Rahul Kochu