Film News

മാലാപർവ്വതിയുടെ മകൻ മെസ്സേജ് അയക്കാത്ത പെൺകുട്ടികൾ ആരുണ്ട് ? അനന്തുവിന്റെ മെസ്സേജുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

maala-parvathy-son

സിനിമാ താരം മാലാപർവ്വതിയുടെ മകൻ മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതിന് അശ്‌ളീല മെസ്സേജുകളും ചിത്രങ്ങളും അയച്ചു എന്ന വാർത്ത സോഷ്യൽ മീഡിയിൽ തരംഗമായി മാറുകയാണ്, താരത്തിന്റെ മകൻ അനന്തു സീമക്ക് അയച്ച മെസ്സേജുകളുടെ സ്ക്രീൻ ഷോട്ടുകൾ കഴിഞ്ഞ ദിവസമാണ് സീമ പുറത്ത് വിട്ടത്, പിന്നാലെ ഇത് വലിയ വിവാദം ആക്കുകയായിരുന്നു, സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആണ്‍ മേല്‍ക്കോയ്മക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ശബ്ദമുയര്‍ത്തുന്ന സംഘടയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയായ മാല പാര്‍വതി മകനെ നന്നായി വളർത്തിയില്ലെന്നും മകന് വേണ്ട കാര്യങ്ങൾ ഒന്നും പറഞ്ഞു കൊടുത്തിട്ടില്ലെന്നും സീമ പറഞ്ഞരുന്നു.

seema-vineeth

നിരവധി പേരാണ് സീമയെ സപ്പോർട്ട് ചെയ്തെത്തിയത്. ഇത് അറിഞ്ഞ ഉടൻ മാല പാർവതി തന്നെ വിളിക്കുകയും മാപ്പ് പറയുകയും ചെയ്തെന്നു സീമ പറഞ്ഞു, എന്നാൽ നിങ്ങളല്ല മാപ്പ് പറയേണ്ടത് നിങ്ങളുടെ മകനാണ് എന്ന് സീമ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചെയ്ത തെറ്റ് മാപ്പാക്കണമെങ്കില്‍ നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞുവെന്നും പിന്നീട് കേസുമായി മുന്നോട്ട് പോകാനാണ് താത്പര്യമെന്നും മാല പാര്‍വതിയും സോഷ്യല്‍ മീഡിയയിലൂടെ തുറന്നടിച്ചിരുന്നു.

arakkal-1

ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ പല സ്ത്രീകള്‍ക്കും അനന്തു മെസേജ് അയയ്ക്കുന്നുണ്ട് എന്നതിന്റെ തെളിവുകള്‍ പുറത്ത് വരികയാണ്. ആക്ടിവിസ്റ്റ് ജസ്ല ഉള്‍പ്പെടെ നിരവധിപേരാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ അടക്കം പുറത്ത് വിട്ടത്. ഈ വിഷയത്തില്‍ ശാദരക്കുട്ടിയും ദീപ നിശാന്തും മാലാ പാര്‍വതിയ്ക്ക് പിന്തുണ നല്‍കിയതും വിവാദത്തില്‍ ആയിട്ടുണ്ട്.

Trending

To Top
Don`t copy text!