‘ഭീഷ്മ പര്‍വ്വം’ പുറത്തിറങ്ങിയാല്‍ നാട്ടുകാര് തെറിപറയും..! ആശങ്കയിലാണ് മാല പാര്‍വ്വതി

ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായിക ആയി മാറുകയാണ് മാലപാര്‍വ്വതി. കൂടുതലും അമ്മകഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കാറ്. മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ താരം ബോളിവുഡിലേക്കും ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ്. നടിയും സംവിധായികയുമായ രേവതി ഒരുക്കുന്ന സലാം…

ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടനായിക ആയി മാറുകയാണ് മാലപാര്‍വ്വതി. കൂടുതലും അമ്മകഥാപാത്രങ്ങളെയാണ് താരം അവതരിപ്പിക്കാറ്. മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിയ താരം ബോളിവുഡിലേക്കും ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ്.

നടിയും സംവിധായികയുമായ രേവതി ഒരുക്കുന്ന സലാം വെങ്കി എന്ന സിനിമയിലേക്കാണ് മാല പാര്‍വ്വതിയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. അതേസമയം, മാലയുടെ തമിഴ് ചിത്രമായ എഫ്.ഐ.ആറും ശ്രദ്ധ നേടുകയാണ്. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വം എന്ന സിനിമയിലും മാലാ പാര്‍വ്വതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഈ സിനിമിയലെ തന്റെ കഥാപാത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. തനിക്ക് സിനിമയില്‍ ഒരു നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് എന്നാണ് മാല പാര്‍വ്വതി വെളിപ്പെടുത്തിയിരിക്കുന്നത്. മാല പാര്‍വ്വതിയുടെ വാക്കുകളിലേക്ക്.. ഭീഷ്മപര്‍വത്തില്‍ തന്റേത് അടിപൊളി കഥാപാത്രമാണ്. നെഗറ്റീവാണ്, എന്നാല്‍ കുറച്ച് തമാശയൊക്കെ ഉണ്ട്. മോളി എന്നാണ് കഥാപാത്രത്തിന്റെ പേര്.

മഹാ കൊനിഷ്ട്. തന്റെ കഥാപാത്രം ചിത്രത്തില്‍ മുഴുനീളമായിട്ടുണ്ട്. നാട്ടുകാര്‍ തന്നെ തെറി പറയാതിരുന്നാല്‍ മതി. ഭീഷ്മ പര്‍വം ഒരു ബ്ലാസ്റ്റ്, ബൂം, ഹ്യൂജ് പടമാണ്. വമ്പന്‍ പടമാണ്. താന്‍ ഇങ്ങനെ ഒരു സിനിമ ചെയ്തിട്ടില്ല. കൊച്ചി, കുമ്പളങ്ങി സ്ലാങ്ങാണ് തന്റെ കഥാപാത്രം സംസാരിക്കുന്നത് എന്നാണ് മാല പാര്‍വതി പറയുന്നത്. മാര്‍ച്ച് 3ന് ആണ് ഭീഷ്മ പര്‍വം സിനിമ പ്രേക്ഷകരിലേക്ക് എത്തുക. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം.