ഉപദ്രവിക്കപ്പെട്ടാലും സ്റ്റേജിലാണ് നിങ്ങളുടെ സ്ഥാനം..!! മറ്റുള്ളവര്‍ പുറത്ത്..!! – മാല പാര്‍വ്വതി

2007 ല്‍ പുറത്തിറങ്ങിയ ടൈം എന്ന ഷാജി കൈലാസ് ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ നടിയാണ് മാല പാര്‍വ്വതി. ഇന്നിതാ നൂറില്‍ അധികം സിനിമകളുടെ ഭാഗമായ ഈ നടി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഒരു…

2007 ല്‍ പുറത്തിറങ്ങിയ ടൈം എന്ന ഷാജി കൈലാസ് ചിത്രത്തിലൂടെ സിനിമാ ലോകത്ത് എത്തിയ നടിയാണ് മാല പാര്‍വ്വതി. ഇന്നിതാ നൂറില്‍ അധികം സിനിമകളുടെ ഭാഗമായ ഈ നടി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. ഒരു നടി എന്നതിലുപരി ജീവതത്തില്‍ വ്യക്തമായ കാഴ്ച്ചപ്പാടുകളും നിലപാടുകളും കാത്ത് സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് മാല പാര്‍വ്വതി. തുടക്കത്തില്‍ ചെറിയ റോളുകളില്‍ പ്രത്യക്ഷപ്പെട്ട താരം ഇപ്പോള്‍ തന്റെ അഭിനയ മികവ് കൊണ്ട് മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും തിളങ്ങുകയാണ്.

ഇപ്പോഴിതാ സമൂഹത്തില് സ്ത്രീകള്‍ക്ക് എതിരെ വരുന്ന അതിക്രമങ്ങളെ കുറിച്ച് പറയുകയാണ് താരം, ആക്രമിക്കപ്പെട്ടാലും എന്തിനാണ് ഒതുങ്ങി ജീവിക്കുന്നത് എന്നും ധൈര്യത്തോടെ മുന്നോട്ട് വരണം എന്നും പറയുകയാണ് താരം.. നടിയുടെ വാക്കുകളിലേക്ക്… നമ്മുടെ സംസാകാരം എടുത്ത് നോക്കിയാല്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടികള്‍ അവരുടെ പവിത്രത നഷ്ടപ്പെട്ടു എന്ന കാരണം കൊണ്ട് ഒതുങ്ങി ജീവിക്കണം എന്ന ലൈന്‍ ആണ്. എന്നാല്‍ അതില്‍ നിന്ന് മാറി ഭാവന സ്വന്തമായി പേര് പറയുന്നു സ്റ്റേജില്‍ വരുന്നു.. ആള്‍ക്കാര്‍ കൈയ്യടിക്കുന്നു..

എന്നത് എല്ലാവര്‍ക്കും ഒരു പ്രചോദനം ആണ്… ആക്രമിക്കപ്പെട്ടു എന്ന കാരണം കൊണ്ട് ഒതുങ്ങി ജീവിക്കാതെ നിങ്ങള്‍ പുറത്തേക്ക് വരൂ.. ജോലി ചെയ്യൂ… കേരളം കൂടെ നില്‍ക്കും എന്നാണ് കാണിക്കുന്നത്. ഇത് കേരള ചരിത്രത്തിലെ തന്നെ പുതിയ ഒരു എഴുത്താണ്. അത് ഭയങ്കര സന്തോഷമാണ്.

ഇനി വരുന്ന തലമുറകളില്‍ ആര് ഉപദ്രവിക്കപ്പെട്ടാലും നാളെ മുതല്‍ സ്റ്റേജിലാണ് നിങ്ങളുടെ സ്ഥാനം..മറ്റുള്ളവരാണ് പുറത്ത്.. നിങ്ങള്‍ ഇന് മുഖം മറയ്്‌ക്കേണ്ടതില്ല. എന്ന് കൂടി പറഞ്ഞുവെ്ക്കുകയാണ് താരം.