‘കാണാദൂരത്താണോ കാണും ദൂരത്താണോ’ മദനോത്സവത്തിലെ പുതിയ ഗാനമെത്തി!!

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് മദനോത്സവം. നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ട് അണിയറപ്രവർത്തകർ. കാണാദൂരത്താണോ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. മദനോത്സവം…

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയാണ് മദനോത്സവം. നവാഗതനായ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ട് അണിയറപ്രവർത്തകർ. കാണാദൂരത്താണോ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. മദനോത്സവം ഏപ്രിൽ 14ന് വിഷു റിലീസായി പ്രഖ്യാപിച്ച ചിത്രമാണ്.

വൈശാഖ് സുഗുണൻ എഴുതിയ വരികൾക്ക് ക്രിസ്റ്റോ സേവിയർ സംഗീതം പകരുന്ന തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ രതീഷ് പൊതുവാളാണ്. ബാബു ആന്റണി,ഭാമ അരുൺ, രാജേഷ് മാധവൻ, പി പി കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴിക്കോടൻ, ജോവൽ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയിൽ സുരാജ് ‘മദനൻ’ എന്ന കഥാപാത്രമായാണ് എത്തുന്നത്. കോഴിക്കുഞ്ഞുങ്ങൾക്ക് നിറം കൊടുക്കുന്ന ജോലി ചെയ്യുന്ന ‘മദന്റെ’ ജീവിതത്തിലെ ചില സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഷെഹനാദ് ജലാൽ നിർവ്വഹിക്കുന്നു. വിവേക് ഹർഷനാണ് എഡിറ്റർ. സിനിമയുടെ ട്രെയിലർ അടുത്തിലെ പുറത്ത് വിട്ടിരുന്നു.