എനിക്ക് ഇഷ്ടമാണ്!! അനുപമയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മാധവ് സുരേഷ് കുറിച്ച വാക്കുകള്‍!!

സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തേയും ഏറെ സ്‌നേഹിക്കുന്നവരാണ് മലയാളികള്‍. സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ മാധവ് സുരേഷും സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. അച്ഛനൊപ്പം തന്നെയാണ് സിനിമയിലേക്കുള്ള…

സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തേയും ഏറെ സ്‌നേഹിക്കുന്നവരാണ് മലയാളികള്‍. സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ മാധവ് സുരേഷും സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. അച്ഛനൊപ്പം തന്നെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം എന്നതായിരുന്നു മറ്റൊരു ശ്രദ്ധേയമായ കാര്യം. സുരേഷ് ഗോപിയുടെ ഏറ്റവും ഇളയ മകനാണ് മാധവ് സുരേഷ്. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് താരപുത്രന്‍ സിനിമാ ലോകത്തേക്ക് എത്തിയത്..

ഇതിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയുടെ ഭാവി നായകനെ വിടാതെ പിന്തുടരുകയാണ് സോഷ്യല്‍ മീഡിയ. താരപുത്രന്‍ പങ്കുവെയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എല്ലാം ശ്രദ്ധ നേടുന്നുണ്ട്. ഏറ്റവും പുതിയതായി നടി അനുപമ പരമേശ്വരന് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് മാധവ് സുരേഷ് എത്തിയിരിക്കുന്നത്. ചിത്രത്തോടൊപ്പം താരപുത്രന്‍ കുറിച്ച വാക്കുകളും ശ്രദ്ധ നേടുന്നുണ്ട്. ‘യഥാര്‍ത്ഥത്തില്‍ അനുപമ പരമേശ്വരന്‍ എന്റെ അരികില്‍ നില്‍ക്കുന്നു എന്ന വസ്തുത ഞാന്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണ്.

ശരിക്കും പറഞ്ഞാല്‍ എനിക്ക് നിന്നെ ഇഷ്ടമാണ് ജാനു ആന്റി’ എന്നാണ് മാധവ് സുരേഷ് അനുപമയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. ഇരുവരും ഒന്നിച്ച് എത്തിയ ചിത്രം അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ഏറെ ഇഷ്ടപ്പെട്ട രണ്ട് പേര്‍ എന്ന് കുറിച്ച് ഫോട്ടോയ്ക്ക് കമന്റുമായി ഗായിക അഭിരാമി സുരേഷ് അടക്കമുള്ളവരും എത്തിക്കഴിഞ്ഞു.

 

View this post on Instagram

 

A post shared by Madhav Suresh Nair (@the.real.madhav)

അതേസമയം, ജെ.എസ്.കെ എന്ന സിനിമയിലാണ് ഇരുവരും ഇപ്പോള്‍ ഒന്നിച്ച് അഭിനയിക്കുന്നത്. സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായിക. പ്രവീണ്‍ നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.