Film News

മിന്നല്‍ മുരളി ശരിക്കും അവഞ്ചേഴ്‌സൊക്കെ പോലെയാണ്.!! ബേസിലിനൊപ്പം സിനിമ ചെയ്യണമെന്ന് മാധവന്‍!!

ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട മലയാള സിനിമ മിന്നല്‍ മുരളിയെ കുറിച്ച് നടനും സംവിധായകനുമായ മാധവന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. തന്റെ ഏറ്റവും പുതിയ സിനിമയായ റോക്കട്രി ദ് നമ്പി എഫക്ട് എന്ന സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കവെയാണ് അദ്ദേഹം മിന്നല്‍ മുരളി എന്ന സിനിമയെ കുറിച്ച് പ്രശംസിച്ച് പറഞ്ഞത്. മലയാള സിനിമയെ കുറിച്ച് സംസാരിച്ചപ്പോഴാണ് അദ്ദേഹം മിന്നല്‍ മുരളിയെ കുറിച്ച് പറഞ്ഞത്.

ആ സിനിമ കണ്ട് താന്‍ അത്ഭുതപ്പെട്ടുപോയി എന്നാണ് മാധവന്‍ പറഞ്ഞത്. അത്ര രസമായിട്ടാണ് ആ സിനിമ ബേസില്‍ സംവിധാനം ചെയ്തിരിക്കുന്നത്. ‘മിക്ക മലയാള സിനിമകളും മികച്ചതാണെങ്കിലും താന്‍ അവസാനമായി കണ്ടതും അത്ഭുതം തോന്നിയതും മിന്നല്‍ മുരളി എന്ന സിനിമ കണ്ടിട്ടാണ്… മാധവന്‍ പറയുന്നു. ശരിക്കും അവഞ്ചേഴ്സൊക്കെ പോലെയുള്ള വലിയ സൂപ്പര്‍ ഹീറോ സിനിമ പോലെ തനിക്ക് മിന്നല്‍ മുരളി എന്ന ചിത്രത്തെ തോന്നി എന്ന് അദ്ദേഹം പറയുന്നു.

ഇത് കണ്ടതോടെ മിന്നല്‍ മുരളിയുടെ സംവിധായകന്‍ ബേസില്‍ ജോസഫിനൊപ്പം വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു, അതേസമയം, ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ചിരിക്കുന്ന മാധവന്റെ ഏറ്റവും പുതിയ സിനിമായണ് റോക്കട്രി ദ് നമ്പി എഫക്ട്. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം കഥ പറയുന്ന സിനിമയില്‍ മാധവനാണ് അദ്ദേഹത്തെ ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിക്കുന്നത്.

മാത്രമല്ല സിനിമയുടെ രചനയും സംവിധാനവും മാധവന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ആദ്യമായി മാധവന്‍ സംവിധാന രംഗത്തേക്ക് എത്തുന്ന സിനിമകൂടിയാണ് നമ്പി നാരായണന്റെ ജീവിതം പറയുന്ന റോക്കട്രി ദ് നമ്പി എഫക്ട് എന്ന സിനിമ.

Recent Posts

തന്റെ പ്രതിശ്രുത വരനെ ആരാധകർക്ക് പരിചയപെടുത്തി, പുണ്യ എലിസബത്ത്

ഗൗതമന്റെ രഥം എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക്‌ സുപരിചിതയായ നടിയാണ് പുണ്യ എലിസബത്ത്, ഇപ്പോൾ താരം തന്റെ പ്രതിശ്രുത വരനെ പരിചയപെടുത്തിയിരിക്കുകയാണ്…

12 mins ago

സ്ത്രീകളും തന്നെ കുറിച്ച് പറഞ്ഞു പരിഹസിക്കുമ്പോൾ വളരെയധികം വേദന ഉണ്ടാക്കുന്നു, ഹണി റോസ്

തെന്നിന്ത്യയിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണി റോസ് ഇപ്പോൾ താരം തന്നെ കുറിച്ചുള്ള പരിഹാസങ്ങളോട് പ്രതികരിക്കുകയാണ്, മിക്ക…

1 hour ago

ഇപ്പോളത്തെ യുവനടന്മാർക്ക് അഹങ്കാരം നല്ലതുപോലെ ഉണ്ട് എന്നാൽ ദുൽഖർ അങ്ങനെയല്ല, ചെയ്യാർ ബാലു

മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…

2 hours ago