ഒരു രൂപ പോലും വാങ്ങാതെ ഷാരൂഖാനും സൂര്യയും അഭിനയിച്ചു! റോക്കട്രിയ്ക്കായി കാത്തിരിപ്പ്!!

ഒരു നടന്‍ എന്ന നിലയില്‍ പ്രേക്ഷകരുടെ പ്രിയ തരമായി മാറിയ നടന്‍ മാധവന്‍ സംവിധായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് റോക്കറ്ററി – ദി നമ്പി എഫക്റ്റ്. ഈ സിനിമ അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാനം കൂടിയാണ് എന്നതും ആരാധകരെ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കാനുള്ള ആവേശം കൂട്ടുന്ന മറ്റൊരു ഘടകമാണ്. മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളിലായി ജൂലൈ ഒന്നിന് റോക്കറ്ററി – ദി നമ്പി എഫക്റ്റ്,എന്ന സിനിമ പ്രദര്‍ശനത്തിന് എത്തും.

ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥയയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ. കഴിഞ്ഞ ദിവസം സിനിമയുടെ വിവരങ്ങള്‍ പങ്കുവെച്ച് എത്തിയ മാധവന്റെ പത്രസമ്മേളനത്തില്‍ രാജ്യത്തിന് സ്വപ്നതുല്യമായ ധാരാളം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ നമ്പി നാരായണന്‍ എന്ന മഹത് വ്യക്തിയുടെ സംഭാവനകളെ കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അത് പലര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം മാത്രമാണ് അദ്ദേഹത്തിന് സംഭവിച്ച ദുരന്തം.

അദ്ദേഹത്തിന്റെ നിരപരാധിത്വം നമ്പി നാരായണന്‍ തെളിയിക്കുകയും ചെയ്തതാണെന്നും മാധവന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമയില്‍ ഷാരൂഖാനും സൂര്യയും അതിഥി വേഷങ്ങളില്‍ എത്തുന്നു എന്ന വിവരവും പുറത്ത് വന്നിരുന്നു. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന വേഷം തമിഴില്‍ സൂര്യ ആയിരിക്കും ചെയ്യുക.

എന്നാല്‍ ഇവര്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത് എന്നാണ് ഇപ്പോള്‍ മാധവന്‍ തന്നെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ഈചിത്രത്തിന്റെ നിര്‍മ്മാണ് ചിലവ് 100 കോടിക്ക് മുകളിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

2022 ജൂലായ് 1 നാണ് ചിത്രം ആഗോളതലത്തില്‍ റിലീസിന് എത്തുന്നത്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

Previous articleയോഗാദിന ചിത്രവുമായി മോഹന്‍ലാല്‍; കിടിലന്‍ കമന്റുകളുമായി ആരാധകര്‍
Next articleഅവിടെ ആരും കഥ പറയാന്‍ വരാറില്ല, അങ്ങനെ ഞാന്‍ എഴുതിത്തുടങ്ങി; സൈജു കുറുപ്പ്