ഞാനും ഐശ്വര്യാ റായിയും അന്നൊരുമിക്കേണ്ടതായിരുന്നു, തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച് മാധവൻ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞാനും ഐശ്വര്യാ റായിയും അന്നൊരുമിക്കേണ്ടതായിരുന്നു, തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ച് മാധവൻ

നിരവധി സിനിമകളിലൂടെ പ്രേക്ഷരുടെ മനസ്സ് കീഴടക്കിയ താരമാണ് മാധവൻ തമിഴിലെ തന്നെ റൊമാന്റിക് ഹീറോയാണ് താരം, ചെയ്ത സിനിമകൾ എല്ലാം വളരെ ഹിറ്റായിരുന്നു, തമിഴിലെ ഹിറ്റ് ചിത്രമായിരുന്നു ഇരുവർ മണിരത്നം സംവിധാനം ചെയ്ത ചിത്രത്തിൽ ഐശ്വര്യ റായിയും  മോഹൻലാൽ തുടങ്ങിയ താരങ്ങളാണ് അണിനിരന്നത്പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമയായിരുന്നു അത്. എന്നാല്‍ തമിഴ് സൂപ്പര്‍ താരം മാധവനെയായിരുന്നു ആദ്യം പ്രകാശ്‌ രാജിന്റെ റോളിലേക്ക് പരിഗണിച്ചിരുന്നതെന്നാണ് മാധവന്‍ പറയുന്നത്

എന്നാൽ തന്നെ അതിൽ നിന്നും മാറ്റിയിരുന്നു എന്ന് താരം പറയുന്നു, അതിനുള്ള കാരണം വ്യക്തമാക്കുകയാണ് മാധവൻ. ‘സന്തോഷ്‌ ശിവന്റെ ശുപാര്‍ശയിലാണ് ‘ഇരുവര്‍’ എന്ന സിനിമയുടെ ഒഡിഷനില്‍ മാധവൻ പങ്കെടുത്തത്, ഹിന്ദി സീരിയലുകളും, പരസ്യങ്ങളുമാണ് അതിന് മുന്‍പ് താരം  അഭിനയിച്ചിട്ടുള്ളത്.

സ്ക്രീന്‍ ടെസ്റ്റ്‌ നടത്തിയെങ്കിലും കണ്ണുകളുടെ ചെറുപ്പം കഥാപാത്രത്തിന് ചേരുന്നതല്ല എന്ന് മണിരത്നം സാര്‍ പറഞ്ഞതിനാലാണ് സൂപ്പര്‍ താരമായിരുന്ന ഐശ്വര്യ റായിക്കൊപ്പം അന്ന് വേഷമിടാന്‍ ഭാ​ഗ്യം ലഭിക്കാതെ പൊയതെന്നും നടന്‍ പറഞ്ഞു.

 

അന്ന് എനിക്ക് കിട്ടേണ്ട ആ റോൾ പ്രകാശ് രാജാണ് ചെയ്തത്, ഇരുവറും ദില്‍സേയും കഴിഞ്ഞു മൂന്ന്‍ വര്‍ഷത്തിനപ്പുറം ‘അലൈപായുത’യിലേക്ക് അദ്ദേഹം എന്നെ വിളിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു അത് എന്ന് താരം പറയുന്നു.

Trending

To Top