ലോക്ക് ഡൌൺ വന്നപ്പോൾ സിനിമയുടെ ഷൂട്ടിങ് എല്ലാം അവസാനിപ്പിച്ച് താരങ്ങൾ എല്ലാം വീട്ടുകളിൽ തന്നെയാണ്, എന്നാൽ ആ സമയവും ആരാധകര്‍ക്കൊപ്പം തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ശ്രദ്ധിച്ചിരുന്നു, തമിഴ് നടൻ മാധവൻ തന്റെ ഹിറ്റ് സിനിമ ആയ മിന്നലേ കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ഗൗതം വാസുദേവ് മേനോന് സംവിധാനം ചെയ്ത് മാധവന് നായകനായി അഭിനയിച്ച് 2001 ല്‍ തിയറ്ററുകളിേേലക്ക് എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മിന്നലെ. ഇതേ ചിത്രം ഹിന്ദിയിലേക്കും ഗൗതം മേനോന് റീമേക്ക് ചെയ്തിരുന്നു.
‘രഹ്ന ഹേ തേരേ ദില്‍ മേം’ എന്ന് പേരിട്ട് തിയറ്ററുകൡലേക്ക് എത്തിയ ചിത്രത്തില്‍ മാധവനൊപ്പം ദിയ മിര്‍സയായിരുന്നു നായിക. മാധവ് ശാസ്ത്രി എന്ന കഥാപാത്രത്തെ മാധവന് അവതരിപ്പിച്ചപ്പോള്‍ റീന എന്ന വേഷത്തിലായിരുന്നു ദിയ എത്തിയത്. രാജീവ് സാം എന്ന കഥാപാത്രത്തില്‍ സെയിഫ് അലി ഖാനും അഭിനയിച്ചു. ബോക്സോഫീസില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു.എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിൽ വാർത്ത പരക്കുണ്ടായിരുന്നു, അതിനെ പറ്റിയാണ് മാധവൻ വ്യക്തമാക്കിയിരിക്കുന്നത്.
സിനിമ വരുന്നുണ്ടോ എന്ന് എനിക്കറിയില്ല. അതിനെ പറ്റി ഒന്നും തന്നെ ഞങൾ സംസാരിച്ചിട്ടില്ല. തന്റെയും ദിയയുടെയും ഇപ്പോഴത്തെ പ്രായം പരിഗണിച്ച് കൊണ്ടുള്ള തിരക്കഥയാകേണയെന്ന് പ്രാര്‍ഥനയെന്നും മാധവന് ട്രോളായി പറയുന്നു. താന്‍ ഇനി മാധവ് ശാസ്ത്രിയായി അഭിനയിച്ചാല്‍ അത് ആനയെ ജട്ടി ധരിപ്പിക്കുന്നത് പോലെയാകുമെന്നും’ ട്വീറ്റിലൂടെ മാധവന് പറയുന്നു.
