ഞാന്‍ അയച്ച ഈ ചിത്രം കണ്ട് ഭാര്യാ സഹോദരന്‍ ഞെട്ടിയെന്ന് മാധവന്‍

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘റോക്കട്രി:ദി നമ്പി ഇഫക്ട്’. ചിത്രത്തിലെ മാധവന്റെ മേക്കോവര്‍ കണ്ട് തമിഴ് താരം സൂര്യ ആശ്ചര്യപ്പെട്ടതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ…

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘റോക്കട്രി:ദി നമ്പി ഇഫക്ട്’. ചിത്രത്തിലെ മാധവന്റെ മേക്കോവര്‍ കണ്ട് തമിഴ് താരം സൂര്യ ആശ്ചര്യപ്പെട്ടതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ ഭാര്യാ സഹോദരനും ഞെട്ടിയെന്നാണ് നടന്‍ പറയുന്നത്. കഥാപാത്രമായി വേഷപ്പകര്‍ച്ച നടത്തിയ മാധവന്‍ ഭാര്യ സരിതയെ ചുംബിക്കുന്ന ചിത്രം അയച്ചുകൊടുത്തപ്പോള്‍ ഭാര്യാസഹോദരന്‍ ഞെട്ടിപ്പോയെന്നാണ് മാധവന്‍ പറയുന്നത്.

ചിത്രം നാളെയാണ് (ജൂലൈ 1) തിയേറ്ററുകളിലെത്തുക. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മന്‍, ചൈനീസ്, റഷ്യന്‍, ജപ്പാനീസ് തുടങ്ങി നിരവധി അന്താരാഷ്ട്ര ഭാഷകളിലടക്കം ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.

നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. ചിത്രത്തില്‍ സൂര്യയും ബോളിവുഡ് സൂപ്പര്‍ താരം ഷാറൂഖ് ഖാനും അതിഥി വേഷത്തിലെത്തുന്നുണ്ട്. ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വര്‍ഗീസ് മൂലന്‍ പിക്ചേഴ്സിനൊപ്പം ആര്‍. മാധവന്റെ ട്രൈകളര്‍ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനിയായ 27വേ ഇന്‍വെസ്റ്റ്മെന്റ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://youtu.be/iYCurshuY-E

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമ മാധവന്‍ തന്നെ സംവിധാനം ചെയ്തിരിക്കുന്നത്. സിമ്രാനാണ് നായിക. നമ്പി നാരായണന്റെ ആത്മകഥയായ ഓര്‍മകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും, ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകളുടെ സംവിധായകനുമായ ജി.പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്.