‘പറഞ്ഞോളൂ മധു മോഹനാണ്, ഞാന്‍ മരിച്ചിട്ടില്ല’!!! മരണവാര്‍ത്ത നിഷേധിച്ച് താരം

അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് പ്രമുഖ സീരിയല്‍ നടനും നിര്‍മാതാവുമായ മധു മോഹന്‍ തന്നെ രംഗത്ത്. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും ആദരാജ്ഞലികള്‍ നിറഞ്ഞതോടെയാണ് മധുമോഹന്റെ പ്രതികരണം. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാന്‍ മരിച്ചിട്ടില്ല’ എന്നാണ് മരണ വാര്‍ത്തയറിഞ്ഞ്…

അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് പ്രമുഖ സീരിയല്‍ നടനും നിര്‍മാതാവുമായ മധു മോഹന്‍ തന്നെ രംഗത്ത്. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും ആദരാജ്ഞലികള്‍ നിറഞ്ഞതോടെയാണ് മധുമോഹന്റെ പ്രതികരണം. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാന്‍ മരിച്ചിട്ടില്ല’ എന്നാണ് മരണ വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരോട് താരം പറയുന്നത്. വിളിക്കുന്നവരുടെ ഫോണ്‍ അറ്റന്റ് ചെയ്യുന്നതും മധു മോഹന്‍ തന്നെയാണ്.

ആരോ പബ്ലിസിറ്റിക്കു വേണ്ടി പടച്ചുവിട്ടതാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. ജീവിച്ചിരിക്കുന്ന താരങ്ങളെ കൊല്ലുന്ന പതിവ് സോഷ്യല്‍ മീഡിയയില്‍ സാധാരണ ഉണ്ട്. നിരവധി താരങ്ങളാണ് ആ അക്രമണങ്ങള്‍ക്കിരയായത് അതിലെ ഒടുവിലത്തെ ഇരയാണ് മധുമോഹന്‍.

വാര്‍ത്തകള്‍ക്ക് പിന്നാലെ പോകാന്‍ തനിക്ക് തല്കാലം താല്‍പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ചെയ്തിരിക്കുന്നത് തെറ്റാണ്. കൃത്യമായ വിവരം അന്വേഷിച്ചറിയാതെ വാര്‍ത്തകള്‍ പടച്ചുവിടുന്നത് ശരിയല്ലെന്നും മധുമോഹന്‍ പറയുന്നു.

നിലവില്‍ ചെന്നൈയില്‍ ജോലിത്തിരക്കുകളിലാണ് മധുമോഹന്‍. ഇങ്ങനെയുള്ള വാര്‍ത്തകള്‍ വന്നാല്‍ ആയുസ് കൂടുമെന്നാണ് പറയാറുള്ളത് എന്നും അദ്ദേഹം ചിരിയോടെ പറയുന്നു.

1997ല്‍ മലയാളത്തിലെ ആദ്യത്തെ മെഗാ സീരിയല്‍ മാനസി നിര്‍മ്മിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സീരിയല്‍ ജീവിതം ആരംഭിച്ചത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം 240 എപ്പിസോഡുകളാണ് മാനസി ഓടിയത്. ദൂരദര്‍ശനില്‍ ആഴ്ചയില്‍ രണ്ടുതവണയായിരുന്നു മാനസി സംപ്രേഷണം ചെയ്തിരുന്നത്. പിന്നീട് ദൂരദര്‍ശനുവേണ്ടി 260 എപ്പിസോഡുകളുള്ള ‘സ്‌നേഹ സീമ’ അദ്ദേഹം നിര്‍മ്മിച്ചു.

260 എപ്പിസോഡുകള്‍ വീതം സംപ്രേഷണം ചെയ്ത ഡിഡി പൊധിഗൈയിലെ ”പെണ്ണുരിമൈ”, ”രാഗസുധ” എന്നീ രണ്ട് സീരിയലുകളുമായി അദ്ദേഹം അമൃത ടിവിക്ക് വേണ്ടി ‘കൃഷ്ണകൃപ സാഗരം’ എന്ന പുരാണ ഷോയും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിലേക്കും സംവിധാനത്തിലേക്കും കടക്കുമ്പോഴും അഭിനയം അദ്ദേഹത്തിന് എന്നും ആവേശമായിരുന്നു.

1991-ല്‍ പുറത്തിറങ്ങിയ ‘ജ്വലനം’, 1995-ല്‍ ഡോ. ഐസക്ക് ആയി അഭിനയിച്ച ‘മഴയെത്തും മുന്‍പേ’ എന്നിവരായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില സിനിമകള്‍.

ദേശീയ അവാര്‍ഡ് ജേതാവ് അന്തരിച്ച ശ്രീ ജി വി അയ്യര്‍ സംവിധാനം ചെയ്ത ‘രാമകൃഷ്ണ പരമഹംസര്‍’ എന്ന ഹിന്ദി ചിത്രവും അദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. മലയാളത്തില്‍ ഏകദേശം 2,640 സീരിയലുകളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്, കൂടാതെ തമിഴില്‍ 1590 സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എംജിആറിന്റെ വളര്‍ത്തു മകള്‍ ഗീതയാണ് അദ്ദേഹത്തിന്റെ സഹധര്‍മ്മിണി.