‘അച്ഛന്റെ രാജകുമാരി ഒരുപാട് വളർന്നിരിക്കുന്നു’; ആ സൗഹൃദം ഇപ്പോഴും സൂക്ഷിയ്ക്കുന്നുണ്ട് !

അഭിനേതാവായും നിർമ്മാതാവായും എല്ലാം മലയാള സിനിമയിൽ തിളങ്ങിയ താരമാണ് മധു വാര്യർ. ഇതിനെല്ലാം പിന്നാലെയാണ് ഇന്നിപ്പോൾ താരം സംവിധാന രംഗത്തേക്കും ചുവട് വെച്ചിരിയ്ക്കുന്നത്. ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെയാണ് മധു വാര്യർ സംവിധാന കുപ്പായം…

അഭിനേതാവായും നിർമ്മാതാവായും എല്ലാം മലയാള സിനിമയിൽ തിളങ്ങിയ താരമാണ് മധു വാര്യർ. ഇതിനെല്ലാം പിന്നാലെയാണ് ഇന്നിപ്പോൾ താരം സംവിധാന രംഗത്തേക്കും ചുവട് വെച്ചിരിയ്ക്കുന്നത്. ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെയാണ് മധു വാര്യർ സംവിധാന കുപ്പായം അണിയുന്നത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് മധു വാര്യർ. സിനിമാവിശേഷങ്ങളും ട്രോളുകളും എല്ലാം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ കുടുംബ ചിത്രങ്ങളോ മറ്റോ അതികം പങ്കുവയ്ക്കാറില്ല. അതുകൊണ്ട് തന്നെ താരം ഇന്നിപ്പോൾ പങ്കുവെച്ചിരിയ്ക്കുന്ന പുതിയ ചിത്രം സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിരിയ്ക്കുകയാണ്. മകൾ ആവണിയ്‌ക്കൊപ്പമുള്ള ചിത്രവുമായാണ് മധു വാര്യർ ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിയ്ക്കുന്നത്. മകളെ മുന്നിലിരുത്തി സൈക്കിൾ ചവിട്ടുന്ന മധു വാര്യരാണ് ചിത്രത്തിലുള്ളത്. പല വർഷങ്ങളിൽ പകർത്തിയ രണ്ട് ചിത്രങ്ങളാണത്. ഫോട്ടോയ്ക്ക് നിരവധി ആരാധകർ കമന്റുമായി എത്തി. ‘ഇത്ര വലുതായോ ആവണിക്കുട്ടി, അച്ഛന്റെ രാജകുമാരി ഒരുപാട് വളർന്നിരിക്കുന്നു, മധുവിന്റെ മോളാണോ ഇത്ര വലുതായോ’ എന്നിങ്ങനെയായിരുന്നു കമന്റുകൾ. മഞ്ജു വാര്യരുടെ പഴയകാല ചിത്രം കാണുന്നത് പോലെയാണ് അവനിയെ കാണുമ്പൊൾ തോന്നുന്നത് എന്നും ആരാധകർ പറയുന്നുണ്ട്. ഒപ്പം തന്നെ മഞ്ജുവിന്റെ മകൾ മീനാക്ഷിയുമായുള്ള ആവണിയുടെ സൗഹൃദത്തെ കുറിച്ചും ആരാധകർ വാചാലരാകുന്നുണ്ട്. എന്തായാലും ഇന്നിപ്പോൾ സോഷ്യൽമീഡിയ ഒന്നടങ്കം ചർച്ച ചെയ്യുന്നത് മധു വാര്യർ പങ്കുവെച്ച ഈ ചിത്രത്തെ കുറിച്ചാണ്.