ഇവരൊക്കെ ഈ ഫാനിസം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല!

ജോജു ജോർജ്ജ് നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മാധുരി ബ്രിഗേൻസ. ആദ്യ ചിത്രത്തിലെ പ്രകടത്തിൽ തന്നെ മികച്ച പിന്തുണയാണ് താരത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.…

Madhuri about fanism

ജോജു ജോർജ്ജ് നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മാധുരി ബ്രിഗേൻസ. ആദ്യ ചിത്രത്തിലെ പ്രകടത്തിൽ തന്നെ മികച്ച പിന്തുണയാണ് താരത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. നിരവധി ആരാധകരെയും താരം ഒറ്റ ചിത്രത്തിൽ കൂടി സ്വന്തമാക്കിയിരുന്നു. അടുത്തിടെ താരത്തിന്റേതായി കുറച്ച് അശ്ലീല ചിത്രങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. മാധുരിയുടെ പേരിൽ ഉള്ള സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചത്. ഇത് ആരാധക ശ്രദ്ധ നേടിയ സംഭവം ആയിരുന്നു. ശേഷം ഇതിനു എതിരെ പ്രതികരവുമായും മാധുരി എത്തിയിരുന്നു. ഇപ്പോൾ ഫാനിസത്തിനെതിരെ പ്രതികരിക്കുകയാണ് മാധുരി. മാധുരിയുടെ വാക്കുകൾ ഇങ്ങനെ,

Madhuri Briganza
Madhuri Briganza

ഫാനിസം എന്നാൽ ക്രിട്ടിസിസം ആണെന്നാണ് കുറച്ച് പേര് കരുതിയിരിക്കുന്നത്. പലപ്പോഴും നമ്മൾ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ ഒരുപാട് മോശം കമെന്റുകൾ ആണ് വരുന്നത്. പലപ്പോഴും ആ കമെന്റുകൾ ഒക്കെ വായിച്ച് നമ്മുടെ തലകറങ്ങാറുണ്ട്. ഇത് പോലുള്ള മോശം കമെന്റുകൾ പേടിച്ച് ഇപ്പോൾ എഡിറ്റ് ചെയ്ത് ഫോട്ടോസ് ഇടേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ഈ ഫാനിസം എന്നാൽ ക്രിട്ടിസിസം എന്നുകൂടി അർഥം ഉണ്ടോ എന്ന് എനിക്ക് അറിയില്ല എന്നും മാധുരി പറഞ്ഞു. കഴിഞ്ഞ ദിവസം താരം തന്റെ ഫോട്ടോ എഡിറ്റ് ചെയ്താണ്  മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിന്റെ കാരണവുമായാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.

Madhuri Briganza
Madhuri Briganza

അടുത്തിടെ താരത്തിന്റെ ചിത്രങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. അതിനു താരം പറഞ്ഞത് ഇങ്ങനെയാണ്, ഞാനും ഒരു മനുഷ്യൻ അല്ലെ, എത്രയെന്നു കരുതിയാണ് ഒന്നും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞു ഇരിക്കുന്നത്. സഹികെട്ടപ്പോൾ ആണ് അന്ന് ഞാൻ പ്രതികരിച്ചത്. ആ ചിത്രങ്ങൾ എന്റെ ഒരു സുഹൃത്തിന്റെ ഫോർട്ട്ഫോളിയോക്ക് വേണ്ടി എടുത്ത ചിത്രങ്ങൾ ആയിരുന്നു. അതും ഞാൻ മോഡലിംഗ് ചെയ്യുന്ന സമയത്ത് ഉള്ളതും. ഇത് പോലെയുള്ള സൈബർ ഞരമ്പന്മാർക്ക് ഇതിലൂടെ എന്ത് പ്രയോചനം ആണ് ലഭിക്കുന്നതെന്ന്‌ എനിക്ക് ഇപ്പോഴും അറിയില്ല.