എന്റെ അശ്ലീല ചിത്രങ്ങൾ പുറത്ത് വന്നതിൽ ഞാൻ നിരപരാധിയാണ്!

ജോജു ജോർജ്ജ് നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മാധുരി ബ്രിഗേൻസ. ആദ്യ ചിത്രത്തിലെ പ്രകടത്തിൽ തന്നെ മികച്ച പിന്തുണയാണ് താരത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.…

Madhuri Briganza about photos

ജോജു ജോർജ്ജ് നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് മാധുരി ബ്രിഗേൻസ. ആദ്യ ചിത്രത്തിലെ പ്രകടത്തിൽ തന്നെ മികച്ച പിന്തുണയാണ് താരത്തിന് പ്രേഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. നിരവധി ആരാധകരെയും താരം ഒറ്റ ചിത്രത്തിൽ കൂടി സ്വന്തമാക്കിയിരുന്നു. അടുത്തിടെ താരത്തിന്റേതായി കുറച്ച് അശ്ലീല ചിത്രങ്ങൾ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. മാധുരിയുടെ പേരിൽ ഉള്ള സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചത്. ഇത് ആരാധക ശ്രദ്ധ നേടിയ സംഭവം ആയിരുന്നു. ശേഷം ഇതിനു എതിരെ പ്രതികരവുമായും മാധുരി എത്തിയിരുന്നു. ഇപ്പോൾ ആ സംഭവത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മാധുരി.

Madhuri Briganza
Madhuri Briganza

 

എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ആ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ആദ്യം ഞാൻ അതിനോട് പ്രതികരിക്കാതിരുന്നപ്പോൾ എന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അതിലൂടെ ബാക്കി ചിത്രങ്ങളും പ്രചരിപ്പിക്കാൻ തുടങ്ങി. ഈ സംഭവവുമായി എനിക്ക് യാധൊരു ബന്ധവും ഇല്ല. എന്നാൽ പുറത്ത് വന്ന കാര്യങ്ങൾ അങ്ങനെ ഒന്നും ആയിരുന്നില്ല. അത് എന്നെ മാനസികമായി തളർത്തി. ചിത്രങ്ങൾ വളരെ വലിയ അളവിൽ പ്രചരിച്ചപ്പോഴേക്കും ഞാൻ പ്രതികരിക്കുകയായിരുന്നു.

Madhuri Briganza
Madhuri Briganza

ഞാനും ഒരു മനുഷ്യൻ അല്ലെ, എത്രയെന്നു കരുതിയാണ് ഒന്നും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞു ഇരിക്കുന്നത്. സഹികെട്ടപ്പോൾ ആണ് അന്ന് ഞാൻ പ്രതികരിച്ചത്. ആ ചിത്രങ്ങൾ എന്റെ ഒരു സുഹൃത്തിന്റെ ഫോർട്ട്ഫോളിയോക്ക് വേണ്ടി എടുത്ത ചിത്രങ്ങൾ ആയിരുന്നു. അതും ഞാൻ മോഡലിംഗ് ചെയ്യുന്ന സമയത്ത് ഉള്ളതും. ഇത് പോലെയുള്ള സൈബർ ഞരമ്പന്മാർക്ക് ഇതിലൂടെ എന്ത് പ്രയോചനം ആണ് ലഭിക്കുന്നതെന്ന്‌ എനിക്ക് ഇപ്പോഴും അറിയില്ല.