കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു; സായ് പല്ലവിയെ കണ്ട സന്തോഷം പങ്കിട്ട് മഡോണ സെബാസ്റ്റ്യന്‍

അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലെ നായികമാരാണ് സായ് പല്ലവിയും മഡോണ സെബാസ്റ്റ്യനും അനുപമ പരമേശ്വരനും. ഈ മൂന്ന് നടിമാരും ഇന്ന് അന്യഭാഷ ചിത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ്. പ്രേമത്തിലെ മലർ മിസ്സും…

അൽഫോൻസ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ മലയാളത്തിലെ നായികമാരാണ് സായ് പല്ലവിയും മഡോണ സെബാസ്റ്റ്യനും അനുപമ പരമേശ്വരനും. ഈ മൂന്ന് നടിമാരും ഇന്ന് അന്യഭാഷ ചിത്രങ്ങളിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ്. പ്രേമത്തിലെ മലർ മിസ്സും സെലിനും മേരി ജോർജുമെല്ലാം മലയാളി പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്.

ഇപ്പോഴിതാ സായ് പല്ലവിയെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മഡോണ സെബാസ്റ്റ്യൻ.”ഈ അടുത്ത് സായ് പല്ലവിയെ കണ്ടിരുന്നു, കണ്ടപ്പോൾ ഹായ് പറഞ്ഞു. കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു” മഡോണ ബിഹൈൻഡ് വുഡ്‌സിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഞങ്ങൾ ഒരുമിച്ച് ശ്യാം സിങ്ക റോയ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.

 

അതിന്റെ പ്രമോഷൻ സമയത്തൊക്കെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.എനിക്ക് സായിയുടെ മാരി2വിലെ ഡാൻസ് ഭയങ്കര ഇഷ്ടമാണ്.ഞാൻ ഭയങ്കര ലോ ആയിരിക്കുന്ന സമയത്ത്  ആ പാട്ട് കാണുമെന്നും എത്ര കണ്ടാലും ആ പാട്ട് മടുക്കത്തില്ലെന്നും മഡോണ പറഞ്ഞു.

മഡോണ സെബാസ്റ്റ്യൻ ‘യൂ റ്റു ബ്രൂട്ടസ്’ എന്ന സിനിമയിൽ ഗായികയായി എത്തിയ ശേഷമാണ് അൽഫോൺസ് പുത്രന്റെ പ്രേമത്തിൽ എത്തിയത്. നേരത്തെ പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രനെ ഇനി നേരിൽ കാണുമ്പോൾ ഞാൻ അദ്ദേഹത്തോട് നന്ദി പറയുമെന്ന് മഡോണ പറഞ്ഞിരുന്നു. ഇതുവരെ ഞാൻ അൽഫോൺസ് പുത്രനോട് നന്ദി പറഞ്ഞിട്ടില്ലെന്നും മഡോണ സെബാസ്റ്റ്യൻ വ്യത്കമാക്കിയിരുന്നു