‘മാഗിയും മാങ്ങയും’ ഇങ്ങനെയൊരു കോമ്പോയോ? സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് ഒരു വീഡിയോ

ഹല്‍വയും മീന്‍കറിയും എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഇവിടെ ധാരാളമുണ്ട്. എന്നാല്‍ വ്യത്യസ്തമായ കോമ്പിനേഷനുകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. അത്തരത്തിലൊരു കോമ്പോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നിരവധി പേരുടെ പ്രിയപ്പെട്ട വിഭവമാണ്…

ഹല്‍വയും മീന്‍കറിയും എന്നു കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഇവിടെ ധാരാളമുണ്ട്. എന്നാല്‍ വ്യത്യസ്തമായ കോമ്പിനേഷനുകള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. അത്തരത്തിലൊരു കോമ്പോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

നിരവധി പേരുടെ പ്രിയപ്പെട്ട വിഭവമാണ് മാഗി. എന്നാല്‍ ഈ മാഗിയുമായി ഒരു പുതിയ വിഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. സോസുകള്‍, ചിക്കന്‍, അച്ചാറുകള്‍ എന്നിവയ്ക്കൊപ്പം മാഗി കഴിക്കാറുണ്ട്. എന്നാല്‍ മാഗിയുടെ കൂടെ മാമ്പഴം കഴിച്ചാല്‍ എന്ത് സംഭവിക്കും? അതെ, ഈ പുതിയ കോമ്പിനേഷന്‍ കണ്ടുപിടിച്ചത് ഒരു തെരുവ് കച്ചവടക്കാരിയാണ്. നല്ല പഴുത്ത മാമ്പഴമാണ് മാഗിക്കൊപ്പം വിളമ്പുന്നത്.

ആദ്യം പാനില്‍ അല്‍പം വെണ്ണ ഒഴിച്ചതിന് ശേഷം മാഗി മസാലയും മാഗിയും ചേര്‍ത്ത് ഇളക്കുക.. മാഗോ ജ്യൂസാണ് താരം. തെരുവ് കച്ചവടക്കാരി അതിലേക്ക് ഒരു കുപ്പി മാഗോ ജ്യൂസ് ഒഴിക്കുന്നു. ഈ ജ്യൂസില്‍ തിളപ്പിച്ചാണ് മാഗി പാകം ചെയ്യുന്നത്. പാകമാകുമ്പോള്‍ മാങ്ങ ചെറിയ കഷ്ണങ്ങളാക്കി മാഗിയുടെ മുകളില്‍ വയ്ക്കുക. അല്‍പം മാഗോ ജ്യൂസ് ചേര്‍ത്താണ് ഇത് നല്‍കുന്നത്.

ദി ഗ്രേറ്റ് ഇന്ത്യന്‍ ഫുഡിയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഒന്നരലക്ഷത്തോളം പേര്‍ വീഡിയോ കണ്ടു. അയ്യായിരത്തിലധികം പേര്‍ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ”ഇപ്പോള്‍ കടുത്ത വേനല്‍ക്കാലമാണ്. മാമ്പഴം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ്. മാഗിയും അതുപോലെ പ്രിയപ്പെട്ടതാണ്. ഇതാണ് വീഡിയോയ്ക്ക് കൊടുത്തിരിക്കുന്ന തലക്കെട്ട്.

ഫ്യൂഷന്‍ ഫുഡ് ഇപ്പോള്‍ തരംഗമാകുകയാണ്. അതുകൊണ്ടാണ് ഈ കച്ചവടക്കാരിയും ഇത്തരമൊരു കോമ്പിനേഷന്‍ പരീക്ഷിക്കാന്‍ തുനിഞ്ഞത്. എന്നാല്‍ മാഗിയ്ക്കും മാംഗോയ്ക്കും സോഷ്യല്‍ മീഡിയയില്‍ അത്ര മികച്ച പ്രതികരണമല്ല ലഭിച്ചത്.

എന്തായാലും മാഗി ഇന്ത്യയില്‍ വളരെ ജനപ്രിയമായ ഒരു ബ്രാന്‍ഡാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയാണ് മാഗിയുടെ ആരാധകര്‍. വെറും രണ്ട് മിനിറ്റുകൊണ്ട് തയ്യാറാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. പാചകത്തെക്കുറിച്ച് ഒന്നുമറിയാത്തവര്‍ക്കും മാഗി എളുപ്പത്തില്‍ തയ്യാറാക്കാം.

ഇന്ത്യയെ കൂടാതെ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, സിംഗപ്പൂര്‍, മലേഷ്യ, പാപുവ ന്യൂ ഗിനിയ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ് എന്നിവിടങ്ങളിലും ഇന്‍സ്റ്റന്റ് നൂഡില്‍ ബ്രാന്‍ഡ് ജനപ്രിയമാണ്.