കുസൃതി കാട്ടി കൊഞ്ചിച്ചിരിച്ച് മഹാലക്ഷ്മി, വീഡിയോ വൈറൽ ആകുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

കുസൃതി കാട്ടി കൊഞ്ചിച്ചിരിച്ച് മഹാലക്ഷ്മി, വീഡിയോ വൈറൽ ആകുന്നു!

പലപ്പോഴും താരങ്ങളേക്കാൽ ആരാധകർ ആണ് താരപുത്രൻമാർക്കും പുത്രിമാർക്കും ഉണ്ടാകുന്നത്. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആണ് ആരാധകർക്ക് എപ്പോഴും താൽപ്പര്യവും ഏറെ. അത്തരത്തിൽ ഒരുപാട് ആരാധകർ ഉള്ള ഒരു കുട്ടി താരം ആണ് മഹാലക്ഷ്മി. ദിലീപിന്റെയും കാവ്യയുടെയും ആദ്യ കണ്മണി. എന്നാൽ താരങ്ങൾ ആകട്ടെ തന്റെ മകളുടെ ചിത്രങ്ങളും വിഡിയോകളും മറ്റും അതികം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമില്ല. എങ്കിൽ കൂടിയും സോഷ്യൽ മീഡിയയിൽ വരുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോകളും എല്ലാം ആരാധകർ വളരെ ആഘോഷമാക്കാറുണ്ട്. പിറന്നാൾ ദിവസങ്ങളിൽ ആണ് സാധാരണ മാതാപിതാക്കൾ മഹാലക്ഷ്മിയുടെ ചിത്രം പുറത്ത് വിടാറുള്ളത്. എങ്കിലും ഇടയ്ക്ക് അവിചാരിതമായി എടുത്ത് വിഡിയോകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ മഹാലക്ഷ്മിയുടെ ഒരു വീഡിയോ കൂടി പുറത്ത് വന്നിരിക്കുകയാണ്.

മറ്റൊരു കുട്ടിക്കൊപ്പം കളിക്കുന്ന മഹാലക്ഷ്മിയുടെ ഒരു വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ചിരിച്ചുകൊണ്ട് കൂട്ടുകാരനുമൊത്ത് കളിക്കുന്ന താരപുത്രിയുടെ ചിത്രങ്ങൾ ദിലീപ് ഫാൻസ്‌ ഗ്രൂപ്പിൽ ആണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുടി മുകളിലേക്ക് ഉയർത്തി കെട്ടി നിൽക്കുന്ന മഹാലക്ഷ്മിയുടെ വീഡിയോ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയായിരുന്നു. ഫാൻസ്‌ പേജുകളിലും ഗ്രൂപ്പുകളിലും എല്ലാം തന്നെ ഇതിനോടകം താരത്തിന്റെ വീഡിയോ പ്രചരിച്ചിരിക്കുകയാണ്.

നിരവധി പേരാണ് മഹാലക്ഷ്മിയുടെ വീഡിയോക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്. അച്ഛനെയും അമ്മയെയും പോലെ തന്നെ സൗന്ദര്യം ആണ് മഹാലക്ഷ്മിയുടേത് എന്നാണു ആരാധകർ പറയുന്നത്. എന്തായാലും ഇപ്പോൾ മഹാലക്ഷ്മി ആണ് സോഷ്യൽ മീഡിയയിൽ താരം ആയിരിക്കുന്നത്.

Trending

To Top
Don`t copy text!