പ്രിയതമന്റെ നെഞ്ചില്‍ കിടന്നുറങ്ങി മഹാലക്ഷ്മി!!! വിമര്‍ശിക്കുന്നവര്‍ക്ക് രവിന്ദറിന്റെ മറുപടി

കഴിഞ്ഞ ദിവസമാണ് നടി മഹാലക്ഷ്മിയും നിര്‍മ്മാതാവ് രവിന്ദര്‍ ചന്ദ്രശേഖരനും വിവാഹിതരായത്. തിരുപ്പതിയില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ രൂക്ഷമായ ബോഡി ഷെയിമിങ്ങാണ് സോഷ്യല്‍ ലോകത്ത് നടക്കുന്നത്. രവിന്ദറിന്റെ ശരീരഭാഷയാണ് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് മഹാലക്ഷ്മിയും രവിന്ദറും
വിവാഹിതരായത്. രവീന്ദര്‍ നിര്‍മ്മിച്ച വിടിയും വരൈ കാത്തിര് എന്ന ചിത്രത്തില്‍ മഹാലക്ഷ്മിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ സിനിമയുടെ ലൊക്കേഷനിടെയാണ് ഇരുവരും പ്രണയത്തിലായത്. രണ്ട് പേരുടെയും രണ്ടാം വിവാഹവുമായിരുന്നു.

വിവാഹ ചിത്രങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ മോശം കമന്റുകളുമായി നിരവധിപ്പേരാണ് രംഗത്തെത്തിയത്. ബോഡി ഷെയിമിങ് നടത്തുന്നവര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് രവിന്ദര്‍ ഇപ്പോള്‍.

മഹാലക്ഷ്മിയെ നെഞ്ചില്‍ കിടത്തി ഉറക്കുന്ന ഒരു ഫോട്ടോയാണ് രവീന്ദര്‍ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഹൃദ്യമായ ചിത്രം പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തുടരെ ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോകള്‍ രവീന്ദര്‍ പങ്കുവെക്കുന്നുണ്ട്. തങ്ങളെ പരിഹസിക്കുന്നവര്‍ക്ക് ചിത്രങ്ങളാണ് പരോക്ഷ മറുപടി നല്‍കുന്നത്.

രവീന്ദറാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന് മഹാലക്ഷ്മി നേരത്തെ വ്യക്തമാക്കിയിരുന്നു. തടിയൊന്നും താന്‍ പ്രശ്‌നമായി കണ്ടിട്ടില്ലെന്നും മഹാലക്ഷ്മി പറയുന്നു. തടി കുറച്ചിട്ട് വിവാഹം മതിയെന്ന് രവിന്ദര്‍ പറഞ്ഞിരുന്നെങ്കിലും താന്‍ ആണ് വേണ്ടാന്ന് പറഞ്ഞത്. ആരോഗ്യത്തോടെ ഇരുന്നാല്‍ മതിയെന്നാണ് മഹാലക്ഷ്മി പറഞ്ഞിരുന്നത്.

പണം കണ്ടിട്ടാണ് മഹാലക്ഷ്മി തന്നെ കല്യാണം കഴിച്ചത് എന്ന് പറയുന്നവരോടെ രവിന്ദറിന്റെ മറുപടി ഇങ്ങനെയാണ്. എല്ലാ പെണ്ണുങ്ങളും പണം നോക്കിയാണ് ചെറുക്കനെ തിരഞ്ഞെടുക്കുന്നത് എന്ന് അടച്ചാക്ഷേപിയ്ക്കുന്നത് തെറ്റാണ്. എല്ലാ സത്രീകളും പണം നോക്കുന്നുണ്ട്. പക്ഷെ അത് അവരുടെ ജീവിതം സുരക്ഷിതമാക്കാനുള്ള പണംമാണ് നോക്കുന്നത്. സ്ത്രീകളെ വിടൂ, നിങ്ങളൊരു ആങ്ങളയും അച്ഛനും ആണെങ്കില്‍, നിങ്ങളുടെ മകളെയോ പെങ്ങളെയോ വിവാഹം കഴിപ്പിക്കുമ്പോള്‍ ചെറുക്കന്റെ സാമ്പത്തിക ശേഷി നോക്കാറില്ലേ എന്ന് രവിന്ദര്‍ ചോദിക്കുന്നു.

മഹാലക്ഷ്മി എന്റെ പണം നോക്കിയിട്ടുണ്ട്. അത് പോലെ മനസ്സും. മഹാലക്ഷ്മിയുടെ കോണ്ടാക്ട് ലിസ്റ്റില്‍ എന്നെക്കാള്‍ സുന്ദരനായ പണക്കാരനുണ്ട്. എന്നിട്ടും എന്തുകൊണ്ട് എന്നെ മാത്രം തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് ഈ ട്രോള്‍ ചെയ്യുന്നവര്‍ മറുപടി പറയൂ എന്നും രവീന്ദര്‍ പറയുന്നു.

Anu B