‘മാമാട്ടി’യ്ക്ക് 4ാം പിറന്നാള്‍!!! കുഞ്ഞനുജത്തിയ്ക്ക് സ്‌നേഹചുംബനം നല്‍കി മീനാക്ഷി

ഹാലക്ഷ്മിയുടെ 4ാം പിറന്നാള്‍ ആഘോഷമാക്കി ദിലീപും കുടുംബവും. കുഞ്ഞനുജത്തി മഹാലക്ഷ്മിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മീനാക്ഷിയും ചിത്രം പങ്കുവച്ചിട്ടുണ്ട്. ഒരു വയസ്സു കൂടി പിന്നിട്ടിരിക്കുന്നു എന്ന് കുറിച്ചാണ് മീനൂട്ടി കുഞ്ഞനുജത്തിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.…

ഹാലക്ഷ്മിയുടെ 4ാം പിറന്നാള്‍ ആഘോഷമാക്കി ദിലീപും കുടുംബവും. കുഞ്ഞനുജത്തി മഹാലക്ഷ്മിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മീനാക്ഷിയും ചിത്രം പങ്കുവച്ചിട്ടുണ്ട്. ഒരു വയസ്സു കൂടി പിന്നിട്ടിരിക്കുന്നു എന്ന് കുറിച്ചാണ് മീനൂട്ടി കുഞ്ഞനുജത്തിയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. ഒപ്പം മഹാലക്ഷ്മിയോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട് മീനാക്ഷി. ‘മാമാട്ടി’യ്ക്ക് സ്‌നേഹചുംബനം നല്‍കുന്ന ചിത്രവും കുസൃതി നോട്ടമുള്ള ചിത്രവുമാണ് മീനാക്ഷി പങ്കുവച്ചിരിക്കുന്നത്.

സ്‌നേഹചിത്രത്തിന് താഴെ മാമാട്ടിയ്ക്ക് പിറന്നള്‍ ആശംസകളും ആരാധകര്‍ നേരുന്നുണ്ട്. സ്‌നേഹം പ്രകടിപ്പിച്ചും കമന്റുകളുണ്ട്. ദിലീപിന്റെയും കാവ്യയുടെയും ജീവിതത്തിലേക്ക് 2018 ഒക്ടോബര്‍ 19-നായിരുന്നു മഹാലക്ഷ്മി എത്തിയത്. വിജയദശമി ദിനത്തില്‍ ജനിച്ചതുകൊണ്ട് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്.

പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം”, എന്നാണ് മകളുടെ വരവ് അറിയിച്ചുകൊണ്ട് ദിലീപ് കുറിച്ചിരുന്നത്.

സോഷ്യല്‍ മീഡിയ വഴി വളരെ അപൂര്‍വ്വമായി മാത്രമാണ് ദിലീപ് കുടുംബത്തിന്റെ വിശേഷങ്ങള്‍ പങ്കിടാറുള്ളത്. ദിലീപ് ആരാധകര്‍ ഏറെ ആവേശത്തോടെയാണ് മഹാലക്ഷ്മിയുടെ പിറന്നാള്‍ ദിനം പോസ്റ്റുകള്‍ പങ്കുവച്ച് ആഘോഷിക്കുന്നത്.

2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും ഒന്നിച്ച് ജീവിതമാരംഭിച്ചത്.
കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരവിവാഹം.

മീനാക്ഷിയും മഹാലക്ഷ്മിയും നല്ല കൂട്ടാണെന്നും എല്ലാത്തിനും ചേച്ചി മതിയെന്നും ദിലീപും കാവ്യയും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. പല ചിത്രങ്ങളിലുംചേച്ചിക്കൊപ്പമാണ് മഹാലക്ഷ്മിയെ കാണാറുള്ളത്. മീനുട്ടിയും അനിയത്തിക്കൊപ്പമുള്ള ചിത്രങ്ങളും കുടുംബത്തിന്റെ ആഘോഷങ്ങളും പങ്കിടാറുണ്ട്.