അന്ന് ഒരു ചോറുപാത്രത്തിൽ നിന്നും ഒരുമിച്ചുകഴിക്കും, ജാതിയും മതവുമില്ലാതെ, മമ്മൂട്ടി  

മലയാള  സിനിമയുടെ തന്നെ മഹാനടനായ മമ്മൂട്ടി തന്റെ മഹാരാജാസ് കോളേജിലെ ചില ഓര്മകള് എടുത്തുപറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അവിടെ പഠിച്ച തന്റെ സുഹൃത്തു കെ പി തോമസിന്റെ…

മലയാള  സിനിമയുടെ തന്നെ മഹാനടനായ മമ്മൂട്ടി തന്റെ മഹാരാജാസ് കോളേജിലെ ചില ഓര്മകള് എടുത്തുപറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. അവിടെ പഠിച്ച തന്റെ സുഹൃത്തു കെ പി തോമസിന്റെ പുസ്തക ഉത്ഘാടനത്തിന്റെ ചടങ്ങിൽ ആണ് താരം ഈ ഓർമകൾ പങ്കുവെച്ചത്. അന്ന് താൻ പഠിക്കുന്ന സമയത്തു വലിയവൻ എന്നോ ചെറിയവൻ  എന്നോ വലുപ്പ വത്യാസം ഉണ്ടായിരുന്നില്ല മമ്മൂട്ടി പറയുന്നു.

ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്തു ഒരു സ്പെഷ്യൽ സ്വഭാവക്കാരൻ ആയിരുന്നു, ഞാൻ ഇന്ന് ആരായോ അത് അകാൻ കാരണം ഞ്ഞാൻ പഠിച്ച ഈ കലാലയം ആണ് മമ്മൂട്ടി പറയുന്നു. അന്ന് മഹാരാജാസിൽ നൂറിന്റെ നോട്ടുമായി എത്തുന്നവർ ആരുമില്ലായിരുന്നു, അന്ന് ഒരു ചോറ് പാത്രത്തിൽ നിന്നും മൂന്നുപേർ ആണ് ഒന്നിച്ചു കഴിച്ചിരുന്നത് മമ്മൂട്ടി പറയുന്നു.

ഞാൻ എല്ലാ സംഘങ്ങൾക്കൊപ്പവും ചേരുമായിരുന്നു, അന്ന് ഒരാൾ  സിഗിരിട്ടു വാങ്ങിച്ചു കഴിഞ്ഞാൽ ഒരു പത്തുപേരെങ്കിലും അത് വാങ്ങിച്ചു വലിക്കുമായിരുന്നു. ഒരു ജാതി,മത, വർഗ്ഗ വിത്യാസമില്ലാതെ ആയിരുന്നു ഞങ്ങളുടെ സുഹൃത്ബന്ധം മമ്മൂട്ടി പറയുന്നു.