എന്ത്‌ കാരണങ്ങൾ കൊണ്ടൊക്കെയാണ് ഗാന്ധിജിയെ ഒരു കൂട്ടം ആളുകൾ വെറുക്കുന്നത് ? എന്തൊക്കെ ആണ് പ്രധാന വിമർശനങ്ങൾ ?

മഹാത്മാ ഗാന്ധിയെ വെറുക്കാൻ പലർക്കും പലവിധ കാരണങ്ങളുണ്ട്. മഹാത്മാ ഗാന്ധിക്കെതിരെ പലരും പലകാലത്തായി പലവിധ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട് . ഈ സത്യാനന്തര കാലഘട്ടത്തിൽ ഗാന്ധിക്കെതിരായ പല ആരോപണങ്ങളും സത്യവും അസത്യവും കലർത്തി പ്രചരിപ്പിക്കുന്നുണ്ട്.വാട്സ്ആപ്പ് ചരിത്രകാരന്മാരുടെ ചരിത്രം വായിച്ചല്ല ഗാന്ധിയെ മനസിലാക്കേണ്ടത്. രാമചന്ദ്ര ഗുഹയെ പോലുള്ള ചരിത്രകാരന്മാർ ഗാന്ധിയെ കുറിച് എഴുതിയ പുസ്തകങ്ങൾ ഗാന്ധിയെ വ്യെക്തമായി മനസിലാക്കാൻ സാധിക്കും. ഓരോ മനുഷ്യനും അവരുടെ കാലഘട്ടത്തിന്റെയും ജീവിതസാഹചര്യങ്ങളിടെയും ഉത്പന്നം ആണ്.സ്വാതന്ത്രത്തിന്റെ സുഖശീതളിമയിൽ ഇരുന്നുകൊണ്ട് ഗാന്ധിയുടെ വഴികൾ തെറ്റാണെന്നു സ്ഥാപിക്കാനും ഗാന്ധിയെക്കാളും മികച്ചവരാണ് മറ്റു സ്വാതന്ത്രസമര സേനാനികളും എന്ന് പറയാൻ എളുപ്പമാണ് എന്നാൽ സ്വാതന്ത്രത്തിൽ ഗാന്ധിയുടെ പങ്കിനെ നമുക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല.

ഗാന്ധിയെ വെറുക്കുന്നവർ മൂന്ന് വിഭാഗത്തിൽപെട്ടവരാണ്.

തീവ്ര ഹിന്ദുത്വവാദികൾ : ഗാന്ധിയുടെ മുസ്ലിം പ്രീണനം ഇന്ത്യയുടെ വിഭജനത്തിനു കാരണമായി എന്നതാണ് ഗാന്ധിവിരുദ്ധതക്ക് ഇവർ പറയുന്ന പ്രധാന ന്യായം. തൂക്കിക്കൊല്ലുന്നതിനു മുൻപ് നാഥുറാം ഗോഡ്‌സെ താൻ എന്ത് കൊണ്ട് ഗാന്ധിയെ കൊന്നു എന്ന് പറയുന്നുണ്ട് (ഗോഡ്‌സെയുടെ പ്രസംഗം വിക്കിപീഡിയയിൽ ലഭ്യമാണ് ) .തീവ്ര ഹിന്ദുതവാദികൾ ഗാന്ധിയെ എങ്ങനെ കാണുന്നു എന്ന് (അന്നും ഇന്നും )ഗോഡ്‌സെയുടെ വാക്കുകളിൽ നിന്ന് നമുക്കു മനസിലാക്കാം

തീവ്ര ഇടതുപക്ഷവാദികൾ : പ്രധാനമായും ഗാന്ധിയുടെ വര്ണാശ്രമ ധര്മത്തിലുള്ള വിശ്വാസമാണ് തീവ്ര ഇടതുപക്ഷത്തിന് ഗാന്ധിയോടുള്ള വിരോധത്തിന് കാരണം. അംബേദ്കർ ബ്രിട്ടീഷ് സർക്കാരിൽ സ്വാധീനം ചെലുത്തി ദളിതർക്കു പ്രേത്യേക ഇലക്ടറേറ്റ് നേടിയെടുത്തിരുന്നു. എന്നാൽ ദളിതർക്കു പ്രേത്യേക ഇലക്ടറേറ്റ് നൽകുന്നത് ഹിന്ദു മതത്തിന്റെ പിളർപ്പിന് കാരണമാകും എന്ന് പറഞ്ഞു ഗാന്ധി ആ തീരുമാനം നിരാഹാരം കിടന്നു റദ്ധാക്കിയിരുന്നു. ഈ സംഭവം ഗാന്ധിയുടെ ദളിത് വിരുദ്ധത ആണ് ചൂണ്ടിക്കാണിക്കുന്നത് എന്ന് ഇടതു ബുദ്ധിജീവികൾ അവകാശപെടുന്നു.പ്രശസ്ത എഴുത്തുകാരിയും ബുക്കർ ജേതാവുമായ അരുന്ധതി റോയ് ഇക്കൂട്ടരിൽ ഒരാളാണ്.

ആഫ്രിക്കൻ ബുദ്ധിജീവികൾ : ഗാന്ധിജിയുടെ സൗത്ത് ആഫ്രിക്കൻ ജീവിതം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സൗത്ത് ആഫ്രിക്കയിലെ ഇന്ത്യക്കാർക്കു വേണ്ടി അദ്ദേഹം പ്രവർത്തിച്ചിരുന്നു. സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് ഗവർന്മെന്റുമായി ഗാന്ധി നടത്തിയ കത്തിടപാടുകളിൽ ഇന്ത്യക്കാർ കറുത്ത വർഗക്കാരെക്കാളും വംശീയമായി മുന്തിയവർ ആണെന്നും അതിനാൽ കറുത്ത വർഗക്കാർക് കൊടുക്കുന്നതിനേക്കാൾ പരിഗണന ഇന്ത്യക്കാർക്കു കൊടുക്കണം എന്നും ആവശ്യപ്പെട്ടിരുന്നു . ഈ കത്തുകളിൽ കറുത്ത വർഗക്കാരെ സൂചിപ്പിക്കാൻ ഗാന്ധി ഉപയോഗിച്ച വാക്ക് കാഫിർ എന്നാണ്. ഇത് ചൂണ്ടിക്കാട്ടി ഗാന്ധിയും വര്ണവിവേചനത്തെ പിന്തുണച്ചിരുന്നു എന്ന് ആഫ്രിക്കൻ ബുദ്ധിജീവികൾ അവകാശപ്പെടുന്നു. അടുത്ത കാലത്തു ഘാന യൂണിവേഴ്സിറ്റിയിൽ നിന്നും ഗാന്ധി പ്രതിമ ഇക്കാരണത്താൽ എടുത്തുമാറ്റിയിരുന്നു.

Sreekumar R