Film News

മലയാള സിനിമയ്ക്കിത് അഭിമാന നിമിഷം; ഐഎംഡിബി പട്ടികയില്‍ ഒന്നാമതായി ‘മഹാവീര്യര്‍’

എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യറിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകര്‍. ടൈം ട്രാവലും ഫാന്റസിയും മുഖ്യപ്രമേയമാകുന്ന ചിത്രത്തില്‍ ആസിഫ് അലിയും നിവിന്‍ പോളിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ഇപ്പോഴിതാ മലയാള സിനിമയ്ക്ക് ഒരു അഭിമാന നിമിഷം കൂടി സമ്മാനിച്ചിരിക്കുകയാണ് മഹാവീര്യര്‍. ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഹാവീര്യര്‍. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ റിയല്‍ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റ് ആണിത്.

വിക്രം നായകനാകുന്ന കോബ്ര, അമീര്‍ ഖാന്റെ ലാല്‍ സിംഗ് ഛദ്ദ, അക്ഷയ് കുമാര്‍ ചിത്രം രക്ഷാ ബന്ധന്‍, ബ്രഹ്‌മാണ്ഡ ബോളിവുഡ് ചിത്രമായ ബ്രഹ്‌മാസ്ത്ര എന്നിവയെ പിന്നിലാക്കിയാണ് പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയുടെ പട്ടികയില്‍ മഹാവീര്യര്‍ ഒ്ന്നാമതെത്തിയത്.

എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം. എബ്രിഡ് ഷൈന്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് മഹാവീര്യറിന്റെ നിര്‍മ്മാണം. ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ജൂലൈ 21 പ്രദര്‍ശനത്തിനെത്തും.

Recent Posts

മെട്രോയ്ക്കുള്ളില്‍ വെച്ച് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന വൃദ്ധ ദമ്പതികളുടെ മനോഹരമായ വീഡിയോ

നിങ്ങള്‍ക്ക് ഒരു മോശം ദിവസമായിരുന്നു ഇന്ന്. എങ്കില്‍ ഈ വീഡിയോ നിങ്ങളെ ചിരിപ്പിക്കും. മെട്രോയില്‍ ഇരിക്കുന്ന പ്രായമായ ദമ്പതികള്‍ സെല്‍ഫി…

8 hours ago

വിവാഹ വസ്ത്രം ധരിക്കുന്നതിനിടയില്‍ വളര്‍ത്തു നായയ്ക്ക് ഭക്ഷണം കൊടുത്ത് വധു- വീഡിയോ

വളര്‍ത്തു മൃഗങ്ങളെ ജീവനു തുല്യം സ്‌നേഹിക്കുന്നവരുണ്ട്. തിരിച്ചും തന്റെ യജമാനന് വേണ്ടി ജീവന്‍ കളയാന്‍ മടിക്കാറില്ല വളര്‍ത്തുമൃഗങ്ങള്‍. ഒരു വളര്‍ത്തുമൃഗമുള്ളത്…

8 hours ago

ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ മാലാഖമാരോടൊപ്പം ജോയിന്‍ ചെയ്യാനായി പറന്നു!!! അച്ഛനെ കുറിച്ച് ഹരികൃഷ്ണന്‍

ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമാ ലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി നടന്‍ കൊച്ചുപ്രേമന്‍ വിട പറഞ്ഞത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ വിയോഗം. ഇനിും…

9 hours ago