ഇനി ആ സംശയം വേണ്ട; മഹാവീര്യറിന് പുതിയ ക്ലൈമാക്‌സ്

നിവിന്‍ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിച്ച ‘മഹാവീര്യര്‍’ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഫാന്റസിക്കും കോമഡിക്കുമെല്ലാം പ്രാധാന്യം നല്‍കിയൊരു ചിത്രമായിരുന്നു ഇത്. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന രീതിയിലുള്ള ഒരു രാഷ്ട്രീയം കൂടി പറയുന്ന ചിത്രം ഡീകോഡിങ് കൂടി കഴിഞ്ഞതോടെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രിയപ്പെട്ടിരിക്കുകയാണ്.

ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്ത് ചില ആശയക്കുഴപ്പങ്ങള്‍ പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടിരുന്നു. ഈ അഭിപ്രായം പലരും സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തുണ്ടായിരുന്ന ആ ആശയക്കുഴപ്പം മാറ്റിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
അതിനായി അണിയറപ്രവര്‍ത്തകര്‍ ക്ലൈമാക്സ് തന്നെ മാറ്റി. പുതിയ ക്ലൈമാക്സും പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. മികച്ച തിയേറ്റര്‍ അനുഭവം സമ്മാനിക്കുന്ന ചിത്രമാണ് മഹാവീര്യര്‍ എന്നായിരുന്നു പ്രക്ഷകരുടെ പ്രതികരണം.

വര്‍ഷങ്ങള്‍ക്ക് ശേഷവും ചിത്രം ചര്‍ച്ചചെയ്യപ്പെടും എന്നാണ് സിനിമ ഗ്രൂപ്പുകളിലുള്ള പ്രതികരണങ്ങള്‍. നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റേയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റേയും ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നിവിന്‍ പോളിയെക്കൂടാതെ, ആസിഫ് അലി, ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

Previous articleബിക്കിനിയിൽ അവധി ആഘോഷ ചിത്രങ്ങളുമായി സാനിയ ഇയ്യപ്പൻ !!
Next articleനയന്‍താരയേക്കാള്‍ ഇരട്ടി പ്രതിഫലം തമിഴില്‍ വാങ്ങി നായിക; അരങ്ങേറ്റ ചിത്രത്തിന് വാങ്ങിയത് 20 കോടി