മഹാവീര്യര്‍ ഇനി എത്തുക പുതിയ ക്ലൈമാക്‌സില്‍

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ മുഖ്യകഥാപാത്രങ്ങളായ മഹാവീര്യറിന് ഇനി പുതിയ ക്ലൈമാക്‌സ്. എബ്രിഡ് ഷൈന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. പ്രേക്ഷകന് വന്ന ചെറിയൊരു ആശയക്കുഴപ്പം നീക്കുവാന്‍ ക്ലൈമാക്സ് ഭാഗത്ത് മാറ്റം വരുത്തിയാണ് ഇപ്പോള്‍…

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ മുഖ്യകഥാപാത്രങ്ങളായ മഹാവീര്യറിന് ഇനി പുതിയ ക്ലൈമാക്‌സ്. എബ്രിഡ് ഷൈന്‍ ആണ് ചിത്രത്തിന്റെ സംവിധാനം. പ്രേക്ഷകന് വന്ന ചെറിയൊരു ആശയക്കുഴപ്പം നീക്കുവാന്‍ ക്ലൈമാക്സ് ഭാഗത്ത് മാറ്റം വരുത്തിയാണ് ഇപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ക്ലൈമാക്‌സില്‍ വരുത്തിയിരിക്കുന്ന മാറ്റത്തെ പ്രേക്ഷകരും ആവേശത്തോടെ സ്വീകരിച്ചിട്ടുണ്ട്.

ഇടവേളയ്ക്ക് ശേഷം പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള വകയുമായാണ് മഹാവീര്യര്‍ തിയേറ്ററിലെത്തിയത്. ഫാന്റസിയോടൊപ്പം എല്ലാ കാലഘട്ടത്തിനും ഉതകുന്ന ഒരു രീതിയിലുള്ള ഒരു രാഷ്ട്രീയവും പറയുന്ന ചിത്രം ഡീകോഡിങ് കൂടി കഴിഞ്ഞതോടെ പ്രേക്ഷകരും സ്വീകരിച്ചുകഴിഞ്ഞു.

നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്ന് പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറിലാണ് ‘മഹാവീര്യര്‍’ നിര്‍മ്മിച്ചിരിക്കുന്നത്.
ലാല്‍, ലാലു അലക്‌സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മറ്റുവേഷങ്ങളിലെത്തുന്നത്.

പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കി എബ്രിഡ് ഷൈനാണ് സിനിമയാക്കിയിരിക്കുന്നത്.