‘മഹാവീര്യര്‍’ സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ ഒരു സാധ്യതയുമില്ല..! പക്ഷേ..! ശ്രദ്ധ നേടി കുറിപ്പ്

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ സിനിമയാണ് മഹാവീര്യര്‍. കഴിഞ്ഞ ദിവസം തീയറ്ററില്‍ എത്തിയ സിനിമയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍…

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തിയ സിനിമയാണ് മഹാവീര്യര്‍. കഴിഞ്ഞ ദിവസം തീയറ്ററില്‍ എത്തിയ സിനിമയെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പ്രജകളെ വേദനിപ്പിച്ച് സ്വന്തം കാര്യം നേടാന്‍ നോക്കുന്ന ഭരണകൂടം . അതിന് കൂട്ട് നില്‍ക്കുന്ന ജുഡീഷ്യറിയും പോലീസും. മഹാവീര്യര്‍ മുന്നോട്ട് വെക്കുന്ന ആശയവും അത് എടുത്തു വെച്ചിരിക്കുന്ന രീതിയും കൊള്ളാം… എന്നാണ് കുറിപ്പില്‍ പറയുന്നത്.

സോഷ്യല്‍ മീഡിയ ഫിലീം ഗ്രൂപ്പിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്… രോഹിത് കെ.പി എന്ന വ്യക്തിയാണ് സിനിമയെ കുറിച്ചുള്ള റിവ്യൂ പങ്കുവെച്ചിരിക്കുന്നത്. എം മുകുന്ദന്റെ കഥ വളരെ പ്രസക്തിയുള്ളതാണ്. ഇന്റര്‍വെലിന് മുന്‍പുള്ള കോടതി രംഗങ്ങള്‍ക്ക് കുറേ ഒറിജിനാലിറ്റിയുണ്ട് . തിരക്കഥാകൃത്ത് അത്യാവശ്യം റഫര്‍ ചെയ്തിട്ടുണ്ട് എന്ന് മനസ്സിലായെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങൡ എത്തിയ ലാലും സിദ്ധിക്കും ലാലു അലക്‌സും മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചു.. പക്ഷേ.. സിനിമയുടെ രണ്ടാം പകുതി കുറച്ച് ലാഗ് ആയിരുന്നു

എന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നത്. സിനിമ എല്ലാവര്‍ക്കും ഇഷ്ടപ്പെടാന്‍ ഒരു സാധ്യതയുമില്ല. ടെക്‌നിക്കലി മികച്ചതാണെങ്കിലും വിരസത അനുഭവപ്പെടുമെന്നുള്ളതിനാല്‍ തീയേറ്ററില്‍ കാണുന്നവരേക്കാള്‍ സിനിമ കൂടുതല്‍ ആസ്വദിക്കാന്‍ സാധ്യത ഓടിടി പ്രേക്ഷകര്‍ ആയിരിക്കുമെന്നും ഈ റിവ്യൂ വ്യക്തമാക്കുന്നു. എന്തായാലും മലയാളത്തിലെ ഈ പരീക്ഷണ സിനിമ വ്യക്തിപരമായി ഞാന്‍ ആസ്വദിച്ചു..

എന്ന് കൂടി കുറിച്ചാണ് സിനിമയെ കുറിച്ചുള്ള ഈ കുറിപ്പ് അവസാനിക്കുന്നത്. ടൈംട്രാവലും ഫാന്റസിയും എല്ലാം ഒരുമിച്ച് എത്തിയ ഒരു സിനിമ ആയിരുന്നു മഹാവീര്യര്‍. മലയാളി പ്രേക്ഷകര്‍ക്ക് ഇടയിലേക്ക് മറ്റൊരു പരീക്ഷണമായി എത്തിയ ചിത്രം മികച്ച അഭിപ്രായം തന്നെയാണ് നേടുന്നത്.