10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ മഹേഷിന്റേയും ഷമീറയുടെയും പ്രണയം സഫലമായി ..!!!

കഴിഞ്ഞ പത്ത് വർഷമായി ക്യാമറാമാൻ മഹേഷും ഷമീറയും പ്രണയത്തിൽ ആയിരുന്നു. വീട്ടുകാരുടെ സമ്മദത്തോടെ മാത്രമേ വിവാഹം കഴിക്കു എന്ന അവരുടെ ആഗ്രഹം അങ്ങനെ സാദ്യമായി. മഹേഷ് തന്നെയാണ് ഈ സന്തോഷം തന്റെ ഫേസ്ബുക് അക്കൗണ്ടിൽ…

mahesh-ms

കഴിഞ്ഞ പത്ത് വർഷമായി ക്യാമറാമാൻ മഹേഷും ഷമീറയും പ്രണയത്തിൽ ആയിരുന്നു. വീട്ടുകാരുടെ സമ്മദത്തോടെ മാത്രമേ വിവാഹം കഴിക്കു എന്ന അവരുടെ ആഗ്രഹം അങ്ങനെ സാദ്യമായി. മഹേഷ് തന്നെയാണ് ഈ സന്തോഷം തന്റെ ഫേസ്ബുക് അക്കൗണ്ടിൽ കൂടി അറിയിച്ചത്. കൂട്ടുകാരും നാട്ടുകാരും അടക്കം നിരവധി പേര്‍ കാത്തിരുന്ന വിവാഹത്തില്‍ പങ്കെടുക്കാനായത് 20 പേര്‍ക്ക് മാത്രമാണ്.

എംഎസ് മഹേഷ് തന്നെയാണ് കൊറോണക്കാലത്തെ തന്‍റെ വിവാഹ വിശേഷം സമുഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്. മാര്‍ച്ച്‌ 21 നായിരുന്നു ഇരുവരുടേയും വിവാഹം. കൊറോണ വൈറസ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അരമണിക്കൂറിനുള്ളിലെ ലളിതമായ ചടങ്ങുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് മഹേഷ് വ്യക്തമാക്കുന്നു.

മഹേഷിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം 

ഒരോ വർഷത്തേയും ഓണവും, നബിദിനവും, ശ്രീകൃഷ്ണ ജയന്തിയും, ക്രിസ്തുമസും കടന്ന് പോകുമ്പോൾ ഞങ്ങൾ പരസ്പരം ചോദിക്കും അടുത്ത വർഷം ഈ സമയം നമ്മൾ ഒരിമിച്ചായിരിക്കും അല്ലേ ?…. പിന്നേയും വർഷങ്ങൾ അങ്ങനേ കടന്ന് പോയിക്കൊണ്ടേയിരിക്കും…അങ്ങനേ പരസ്പരം സ്നേഹിച്ചും, പ്രണയിച്ചും കടന്നു പോയത് നീണ്ട….പത്ത് വർഷങ്ങൾ…

mahesh ms

പഠനകാലത്തേ സൗഹൃദം പ്രണയമായി മാറിയ കാലം മുതൽ ഷെമീറക്കും, എനിക്കും ഞങ്ങളുടെ വിവാഹത്തേ കുറിച്ചും, വൈവാഹിക ജീവിതത്തേക്കുറിച്ചും ചില കാഴ്ച്ചപാടുകളും, ഉറച്ച നിലപാടുകളും ഉണ്ടായിരുന്നു… അവയിൽ പ്രധാനപെട്ട രണ്ട് കാര്യങ്ങൾ ഇവയായിരുന്നു
“വീട്ടുക്കാരേ വിഷമിപ്പിച്ച് ഒരിക്കലും ഒളിച്ചോടില്ല,
രണ്ടു പേരും മതം മാറില്ല”…
കല്യാണ ശേഷവും ഷെമീറ-ഷെമീറ ആയും, മഹേഷ്-മഹേഷ് ആയും തന്നെ അവരവരുടെ വിശ്വാസത്തിൽ തുടരും…

അങ്ങനേ പത്തു വർഷത്തേ കാത്തിരുപ്പിന് ശേഷം ഏവരുടെയും അനുഗ്രഹാശിസുകളോടെ ഞങ്ങളുടെ വിവാഹം സന്തോഷകരമായ് ഇന്നലെ (21.03.2020) നടന്നു…
സർവശക്തനായ ദൈവത്തിന് നന്ദി…

mahesh ms

ഏറേ പ്രതീക്ഷകളോടെ ദാമ്പത്യജീവിതം ആരംഭിക്കുന്ന ഈ വേളയിൽ
നിങ്ങൾ ഏവരുടെയും അനുഗ്രഹങ്ങളും, ആശീർവാദങ്ങളും ഞങ്ങൾക്ക് ഉണ്ടാകുമെന്ന പ്രതീക്ഷയോടെ…

എം.സ് മഹേഷ്ഷെമീറ

ചിത്രം: Bibin Frame Make

NB: പ്രിയപ്പെട്ട സുഹൃത്തുക്കളേയും, ബന്ധുക്കളേയും, വിവാഹം ക്ഷണിച്ചില്ല എന്നതിൽ ഒരുപാട്പേർ പരാതികളും, പരിഭവങ്ങളും പറയുന്നുണ്ട്… എന്നാൽ ഇപ്പോൾ ലോകം നേരിടുന്ന കൊറോണ വൈറസ് ഭീഷണി അതിതീവ്രമായി പടരുന്ന സാഹചര്യം മുൻനിർത്തി കുടുംബാംഗങ്ങളൾ ഉൾപ്പടേ ഇരുപത് പേർക്കുള്ളിൽ ഒതുക്കി, അരമണിക്കൂറിനുള്ളിൽ ലളിതമായ ചടങ്ങിൽ വിവാഹം നടത്തുക ആയിരുന്നു….