ഗില്ലി, പോക്കിരി എന്നീ ചിത്രങ്ങളുടെ ഒറിജിനൽ വേർഷനുകളിലെ നായകൻ മഹേഷ് ബാബു !!

വിജയ് യുടെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ഗില്ലി, പോക്കിരി എന്നീ ചിത്രങ്ങളുടെ ഒറിജിനൽ വേർഷനുകളിലെ നായകൻ എന്ന നിലയിലാണ് മഹേഷ് ബാബുവിന്റെ പേര് ആദ്യമായി ശ്രദ്ധിക്കുന്നത്. പിന്നീടാണ് അറിഞ്ഞത് ആന്ധ്രയിലെ മുൻ കാല നായകനും,…

വിജയ് യുടെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ഗില്ലി, പോക്കിരി എന്നീ ചിത്രങ്ങളുടെ ഒറിജിനൽ വേർഷനുകളിലെ നായകൻ എന്ന നിലയിലാണ് മഹേഷ് ബാബുവിന്റെ പേര് ആദ്യമായി ശ്രദ്ധിക്കുന്നത്. പിന്നീടാണ് അറിഞ്ഞത് ആന്ധ്രയിലെ മുൻ കാല നായകനും, ഇന്നും വലിയൊരു ആരാധക വൃന്ദമുള്ള സൂപ്പർ സ്റ്റാർ കൃഷ്ണയുടെ മകനും തെലുങ്കിലെ ഏറ്റവും ജനപ്രീതിയുള്ള താരങ്ങളിൽ ഒരാളുമാണ് എന്ന്.1979 മുതൽ കൃഷ്ണയുടെ ചിത്രങ്ങളിൽ ബാലതാരമായി സിനിമയിൽ എത്തിയ മഹേഷ്, 1999 – ൽ റിലീസായ രാജ കുമാരുഡു എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറുന്നത്.

ഹിറ്റ് മേക്കർ കെ.രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പേരിൽ നിന്നാകാം പിന്നീട് ഏറെക്കാലം പ്രിൻസ് എന്നായിരുന്നു ആരാധകർ മഹേഷ് ബാബുവിനെ വിശേഷിപ്പിച്ചിരുന്നത്. സമീപ കാലത്തായി സ്വപിതാവായ കൃഷ്ണയുടെ ടൈറ്റിലായ സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിലേക്ക് അദ്ദേഹം മാറിയിട്ടുണ്ട്. നായകനായി അഭിനയിച്ച ബഹുഭൂരിപക്ഷം ചിത്രങ്ങളും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ കരിയർ ഗ്രാഫാണ് മഹേഷ് ബാബുവിന്റേത്. കാര്യമായ അഭിനയ സിദ്ധി ഇല്ലെങ്കിൽ തന്നെയും അദ്ദേഹത്തിന്റെ ജനപ്രീതി അദ്ഭുതാവഹമാണ്. ബാഹുബലി സീരീസ് RRR എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയെ പാൻ ഇന്ത്യൻ ലെവലിൽ എത്തിച്ച, ഷോ മാൻ എസ്.എസ്.രാജമൗലിയുടെ അടുത്ത ചിത്രത്തിലെ നായകൻ മഹേഷ് ബാബുവാണ്. അതിലൂടെ അദ്ദേഹം പാൻ ഇന്ത്യൻ താരമായി മാറട്ടെ എന്നും ആശംസിക്കുന്നു.