അമ്മയുടെ മരണം; മകള്‍ സിതാരയെ ആശ്വസിപ്പിക്കാന്‍ പാടുപെട്ട് മഹേഷ് ബാബു- ഹൃദയഭേദകമായ വീഡിയോ

ഇന്ന് രാവിലെ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിരാ ദേവി (70) ഹൈദരാബാദിലെ ആശുപത്രിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു. നാഗാര്‍ജുന, വെങ്കിടേഷ് തുടങ്ങി നിരവധി താരങ്ങള്‍ ഘട്ടമനേനിയിലെ വീട്ടിലെത്തി…

ഇന്ന് രാവിലെ തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിരാ ദേവി (70) ഹൈദരാബാദിലെ ആശുപത്രിയില്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു. നാഗാര്‍ജുന, വെങ്കിടേഷ് തുടങ്ങി നിരവധി താരങ്ങള്‍ ഘട്ടമനേനിയിലെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.

മഹേഷ് ബാബുവിന്റെ പത്ത് വയസ്സുള്ള മകള്‍ സിതാര ഘട്ടമനേനി മുത്തശ്ശിയുടെ മൃതദേഹത്തിനരികെ നിന്ന് കരയുന്ന വീഡിയോ വൈറലാകുകയും സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ കണ്ണു നനയിക്കുകയും ചെയ്തു.

സിതാരയുടെ അമ്മ നമ്രത ആശ്വസിപ്പിക്കാന്‍ കഠിനമായി ശ്രമിക്കുന്നു, അതിനുശേഷം മഹേഷ് ബാബു മകളെ തന്റെ മടിയില്‍ ഇരുത്തി അല്‍പ്പം സമാധാനിപ്പിച്ചു.

തെലുങ്കിലെ മുതിര്‍ന്ന നടന്‍ കൃഷ്ണയുടെ ഭാര്യയുമായിരുന്ന ഘട്ടമനേനി ഇന്ദിരാദേവി അസുഖബാധിതയായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ക്കഴിയവേയാണ് മരണം സംഭവിച്ചത്. കൃഷ്ണയുടേയും ഇന്ദിരാദേവിയുടേയും മകനാണ് മഹേഷ് ബാബു.

ഇന്ദിരയുമായി വേര്‍പിരിഞ്ഞ കൃഷ്ണ പിന്നീട് വിജയനിര്‍മലയെ വിവാഹം ചെയ്തു. പിരിഞ്ഞശേഷം മരണം വരെ ഒറ്റയ്ക്കാണ് ഇന്ദിരാദേവി ജീവിച്ചത്. മഹേഷ് ബാബുവിന്റെ സഹോദരന്‍ രമേഷ് ബാബു ഈ വര്‍ഷം ആദ്യം കരള്‍ രോഗം ബാധിച്ച് അന്തരിച്ചിരുന്നു.