Film News

ഒരുപാട് ഇഷ്ടമുള്ള ഒരു നടന്‍ അധഃപതിക്കുന്നതു കാണുമ്പോഴുള്ള സങ്കടവും ദേഷ്യവും

മമ്മൂട്ടി-ബി ഉണ്ണി കൃഷ്ണന്‍- ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ എത്തിയ ക്രിസ്റ്റഫറിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ഉദയകൃഷ്ണയാണ്. ക്രിസ്റ്റഫറില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. ‘ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് ‘ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങിയ ഈ ത്രില്ലര്‍ ചിത്രത്തില്‍ നിരവധി താരങ്ങളാണ് അണി നിരക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഷൈന്‍ ടോമിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒരുപാട് ഇഷ്ടമുള്ള ഒരു നടന്‍ അധഃപതിക്കുന്നതു കാണുമ്പോഴുള്ള സങ്കടവും ദേഷ്യവുമെന്നാണ് മഹേഷ് ശിവറാം പിള്ള പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ക്രിസ്റ്റഫര്‍ കണ്ടു.. എനിക്ക് ഇഷ്ടപ്പെട്ടില്ല (കാണുന്നതിന് മുന്‍പ് ഒരൊറ്റ റിവ്യൂ പോലും വായിച്ചിട്ടില്ല). അത് കൊണ്ട് ഇത് ക്രിസ്റ്റഫറിന്റെ റിവ്യൂ അല്ല.
ഒരുപാട് ഇഷ്ടമുള്ള ഒരു നടന്‍ അധഃപതിക്കുന്നതു കാണുമ്പോഴുള്ള സങ്കടവും ദേഷ്യവും. ഒരിക്കല്‍ ഇദ്ദേഹം മോഹന്‍ലാലിനെ പറ്റി ‘ഇപ്പോള്‍ താരത്തെയാണ് കാണുന്നത്, കഥാപാത്രത്തെ കാണുന്നില്ല’ എന്നൊരു വിമര്‍ശനം നടത്തിയിരുന്നു. ഞാനും യോജിച്ചിരുന്നു. മോഹന്‍ലാലിന് അതിലേക്കെത്താന്‍ ഒരുപാട് വര്‍ഷങ്ങള്‍ എടുത്തെങ്കില്‍, എന്റെ ഈ ഇഷ്ട നടന്‍ ശരവേഗത്തില്‍ അവിടേക്കു എത്തിക്കൊണ്ടിരിക്കുന്നു എന്നൊരു തോന്നല്‍. തന്റെ off-(big)-screen പ്രകടനങ്ങളെ big-screen ല്‍ എത്തിച്ചു കയ്യടി നേടാം എന്ന് പറഞ്ഞു സംവിധായകനോ, തിരക്കഥാകൃത്തോ, നിര്‍മ്മാതാവോ സമീപിച്ചപ്പോള്‍ മിന്നാരം പടത്തില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം തിലകനോട് ‘തുറക്കൂല്ലെടാ…’ എന്ന് പറഞ്ഞതിന് സമാനമായ ഒരു ഡയലോഗ് പറയണമായിരുന്നു എന്നാണ് എന്റെ ഒരു അഭിപ്രായം. അതിനി ഏതു സൂപ്പര്‍സ്റ്റാര്‍ പടം ആണെങ്കിലും..
പ്രിയ ഷൈന്‍ ടോം ചാക്കോ, ഞങ്ങളെ entertain ചെയ്യിക്കുക എന്നത് താങ്കളുടെ ധര്‍മ്മമാണ്. അതിനു കോട്ടം വരുന്ന ഒന്നിനും തല വച്ച് കൊടുക്കരുത്. ഉപദേശമല്ല. അപേക്ഷ ആണ്.

സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ആര്‍.ഡി. ഇലുമിനേഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ 35 ഓളം പുതുമുഖങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Recent Posts

ഇപ്പോളത്തെ യുവനടന്മാർക്ക് അഹങ്കാരം നല്ലതുപോലെ ഉണ്ട് എന്നാൽ ദുൽഖർ അങ്ങനെയല്ല, ചെയ്യാർ ബാലു

മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…

57 mins ago

എനിക്കും, ഭർത്താവിനും പ്രശ്‌നങ്ങൾ ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളമാകും, ശ്രുതി

നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…

3 hours ago

‘ഫഹദ് ട്രാക്ക് മാറ്റേണ്ട സമയം അതിക്രമിച്ചു. പാച്ചുവോക്കെ വിജയം നേടാതെ പോയതിന് കാരണം ഇതൊക്കെ തന്നെ’

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസം മുന്‍പാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍…

4 hours ago