എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓച്ചിറ സ്വദേശി മഹേഷിനെതിരെ ബന്ധുക്കൾ!

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓച്ചിറ സ്വദേശി മഹേഷിനെതിരെ ബന്ധുക്കൾ. രണ്ട് മാസം മുന്പാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പണം നൽകി പ്രലോഭിപ്പിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആണ് മഹേഷിനെ പോലീസ് അറസ്റ്റ്…

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓച്ചിറ സ്വദേശി മഹേഷിനെതിരെ ബന്ധുക്കൾ. രണ്ട് മാസം മുന്പാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പണം നൽകി പ്രലോഭിപ്പിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആണ് മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്‌തത്‌. പോലീസിന്റെ വഴിവിട്ട സഹായം കാരണം മഹേഷിന് ഹൈ കോടതിയിൽ നിന്നും ജാമ്യം ലഭിച്ചെന്ന് ആരോപിച്ചാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്.

രണ്ട് മാസം മുൻപ് സ്കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിയെ മഹേഷ് തന്റെ വീടിന്റെ പരിസരത്ത് വെച്ച് തടഞ്ഞു നിർത്തുകയും 50 രൂപ നൽകിയതിന് ശേഷം കുട്ടിയുടെ ബുക്കിൽ മഹേഷ് തന്റെ മൊബൈൽ നമ്പർ എഴുതി ഇടുകയും ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയും ആയിരുന്നു. പക്ഷെ പെൺകുട്ടി അപ്പോഴേക്കും പേടിച്ചു തിരികെ വീട്ടിലേക്ക് ഓടിയിരുന്നു. വീട്ടിൽ തിരികെയെത്തിയ പെൺകുട്ടി കാര്യങ്ങൾ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ പരാതി പെടുകയായിരുന്നു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പോക്സോ കുറ്റം ചുമത്തി മഹേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Mahesh case
Mahesh case

കൊച്ചിയിലെയും ചവലയിലെയും പഴങ്കഞ്ഞി കടയായ ഹാങ്ങ് ഔട്ട് ന്റെ ഉടമസ്ഥനും അവതാരകൻ മിഥുൻ രമേഷ് ഫാൻസ്‌ സംസ്ഥാന സമിതി അംഗവും ഗോകുലം ഗോപാലന്റെ അടുത്ത സുഹൃത്ത് സൗത്ത് ഇന്ത്യൻ വിനോദിന്റെ അനന്തരവൻ കൂടിയാണ് പ്രതി മഹേഷ്. കേസിന്റെ റിപ്പോർട്ട് ദുർബലമായതിനാലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഉന്നത ഇടപെടൽ കാരണമാണ് പോലീസ് റിപ്പോർട്ട് ശക്തമാകാഞ്ഞതെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.