ആസിഫ് അലി- മംമ്ത ചിത്രം ‘മഹേഷും മാരുതിയും’ – റിലീസ് പ്രഖ്യാപിച്ചു

ആസിഫ് അലിയും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രം തിയറ്ററുകളിലേക്ക്. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദര്‍ശനത്തിനെത്തും. സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് മഹേഷും…

ആസിഫ് അലിയും മംമ്ത മോഹന്‍ദാസും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രം തിയറ്ററുകളിലേക്ക്. ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദര്‍ശനത്തിനെത്തും. സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് മഹേഷും മാരുതിയും.

ചിത്രത്തില്‍ 1984 മോഡല്‍ മാരുതി 800 കാറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിനൊപ്പം വിഎസ്എല്‍ ഫിലിം ഹൗസും ചേര്‍ന്നാണ് മഹേഷും മാരുതിയും നിര്‍മിക്കുന്നത്. ‘കഥ തുടരുന്നു’ എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ഒന്നിക്കുന്ന സിനിമയാണിത്.

മണിയന്‍ പിള്ള രാജു, വിജയ് ബാബു. പ്രേംകുമാര്‍, വിജയ് നെല്ലീസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ഹരി നാരായണന്റെ വരികള്‍ക്ക് കേദാര്‍ ഈണം പകരുന്നു. സിനിമ. ഒരു ത്രികോണ പ്രണയമാണ് മഹേഷും മാരുതിയും പറയുന്നത്. മഹേഷ് എന്ന തികച്ചും സാധാരണക്കാരനായ യുവാവാണ്. മഹേഷിന് രണ്ടു പ്രണയമാണുണ്ടാകുന്നത് ഒരു മാരുതി കാറിനോടും ഗൗരി എന്ന പെണ്‍കുട്ടിയോടും ഇവരുടെ ജീവിത കഥയാണ് സിനിമ പറയുന്നത്.

പ്രൊഡക്ഷന്‍ മാനേജര്‍ എബി കുര്യന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഈ കുര്യന്‍ ആണ്. കലാസംവിധാനം ത്യാഗു, കോസ്റ്റും ഡിസൈന്‍ സ്റ്റെഫി സേവ്യര്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് രാജേഷ് മേനോന്‍, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരാണ് ‘മഹേഷും മാരുതി’യുടെയും മറ്റ് പ്രവര്‍ത്തകര്‍.