ഷെയിൻ ഒരു ലോലഹൃദയനാണ്! ഒരു ഫേക്ക് പോലുമില്ലാത്ത ആൾ; നടനെ കുറിച്ച് മഹിമ നമ്പ്യാർ 

നടൻ അഭിയുടെ മകൻ  എന്നാണ്ഷെ യ്ൻ  നിഗത്തെ  മലയാളികൾക്കിടയിൽ ശ്രദ്ധ ആയത്. താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ’ ലിറ്റിൽ ഹാർട്ട്സ്’, ചിത്രത്തിൽ ഷെയ്ൻ നിഗമിന്റെ നായികയായെത്തുന്ന മഹിമ നമ്പ്യാർ  ആണ് , ഇപ്പോൾ നടനെ കുറിച്ച്  മഹിമ പറഞ്ഞ കാര്യങ്ങളാണ്  ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. ഷെയ്ൻ ഒരു ലോല ഹൃദയനാണ്, കൂടാതെ ഒരു ഫേക്ക് പോലുമില്ലാത്ത ആളാണ്. ഷെയ്ൻ  കൂടുതൽ പരിചയപ്പെടുന്തോറും എനിക്ക് മനസിലായ ഒരു കാര്യം ആള് ഭയങ്കര പാവമാണ്.

ലോല ഹൃദയനാണ്. ഷെയ്നിന് പെട്ടന്ന് ദേഷ്യം വരും എന്നൊക്കെ പറയാറുണ്ടു, എന്നാൽ ഒന്നും ഫേക്ക് ചെയ്ത് കാണിക്കാത്തയാളാണ് ഷെയ്ൻ,  ഞാനൊക്കെ ഭയങ്കര ഡിപ്ലോമാറ്റിക്കായിട്ടാണ് സംസാരിക്കാറുള്ളത്. റിയലായി പെരുമാറുന്നയാളാണ് ഷെയിൻ, അതെനിക്ക് മനസിലായ കാര്യമാണ്. ഒരാളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലെന്ന രീതിക്ക് തന്നെ നിൽക്കും. അതേ ആളെത്തന്നെ പിന്നീട് ചിലപ്പോൾ ഷെയ്നിന് ഇഷ്ടപ്പെടും. അതിന് ഉദാഹരണമാണ് താൻ എന്നാണ് മഹിമ പറഞ്ഞത്.

ഇന്ന് മലയാളത്തിലെ യുവതാരങ്ങൾക്കിടയിൽ മുൻനിരയിലാണ് ഷെയ്ൻ നിഗം ഉള്ളത്. അവിസ്മരണീയമായ രീതിയിൽ കഥ പറഞ്ഞ  മികച്ച പ്രകടനം കാഴ്ച വെച്ച ഷെയ്ൻ നിഗ൦  യുവാക്കൾക്കിടയിലും ,കുടുംബ പ്രേക്ഷകർക്ക് ഇടയിലും ഒരുപോലെ തന്നെ ആരാധകരുണ്ട് പ്രത്യേകിച്ചും സ്ത്രീ ആരാധകരാണ്നടന്  കൂടുതലായുളളത്.ഷെയ്ൻ നിഗമിന്റെ ആദ്യ തമിഴ് ചിത്രം മദ്രാസ്കാരൻ അണിയറയിലൊരുങ്ങുകയാണ്,