മലയാളത്തിന്റെ പ്രിയതാരമാണ് ശ്രീനിവാസന്‍. കുറച്ചുനാള്‍ മുന്നേ താരം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ചികിത്സയിലായിരുന്നു. കരള്‍ രോഗത്തിനെ തുടര്‍ന്ന് താരം ഗുരുതരാവസ്ഥയിലായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അതിജീവിച്ച് എത്തിയ താരത്തിനെ ചാനല്‍ ഷോയില്‍ കണ്ടിരുന്നു. ആരോഗ്യപരമായി ക്ഷീണിച്ച അവസ്ഥയിലായിരുന്നു താരം ഉണ്ടായിരുന്നത്,
പതുക്കെ താരം സിനിമയിലേക്കും തിരിച്ചെത്തുകയാണ്. വിനീത് ശ്രീനിവാസനോടൊപ്പം കുറുക്കന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസന്‍ തിരിച്ചെത്തുന്നത്. മുകുന്ദന്‍ ജയലാല്‍ ദിവാകരന്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ശ്രീനിവാസന്റെ ആരോഗ്യനിലയിലെ പുരോഗതി പങ്കുവച്ചിരിക്കുകയാണ് നടന്‍ മണികണ്ഠന്‍ പട്ടാമ്പി.
ശ്രീനിവാസനെ നേരില്‍ കണ്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് മണികണ്ഠന്‍.
അദ്ദേഹം സുഖമായിരിയ്ക്കുന്നു. അസുഖത്തിന് മുമ്പത്തേതിലും ഒരുപാട് മാറ്റമുണ്ട്. ഉഷാറാണ്. വലിയ സന്തോഷം തോന്നി എന്നാണ് മണികണ്ഠന്‍ കുറിച്ചത്. ഒപ്പം ശ്രീനിവാസന്റെ ഒപ്പമുള്ള ചിത്രവും മണികണ്ഠന്‍ പങ്കുവെച്ചിട്ടുണ്ട്.
ഒരുപാട് നാളുകള്‍ക്ക് ശേഷം, ഇന്ന് മഴവില്‍ മനോരമയില്‍ വച്ച് ശ്രീനിവാസന്‍ സാറിനെ കാണാനിടയായി. കുറച്ച് നേരം പോയി സംസാരിച്ചു. സന്ദേശം, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള, തലയണമന്ത്രം തുടങ്ങി കാലത്തിന് മായ്ക്കാന്‍ കഴിയാത്ത എത്രയോ ചിത്രങ്ങള്‍ കൂടുതല്‍ മിഴിവാര്‍ന്ന് കണ്‍മുമ്പിലൂടെ വന്നും പോയിരുന്നു. അദ്ദേഹം സുഖമായിരിയ്ക്കുന്നു.
അസുഖത്തിന് മുമ്പത്തേതിലും ഒരുപാട് മാറ്റമുണ്ട്. ഉഷാറാണ്. വലിയ സന്തോഷം തോന്നി, എന്നാണ് മണികണ്ഠന്‍ ചിത്രം പങ്കുവച്ചത്.
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…
നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസം മുന്‍പാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍…