‘പിണറായി സര്‍ക്കാരിനോടാണ്, ദുരന്തം വരുമ്പോള്‍ തലക്കകത്ത് കുറച്ച് ആളുതാമസമുള്ളവരെയാണ് വിടേണ്ടത്.’ മേജര്‍ രവി

ദുരന്ത നിവാരണ സേനയില്‍ തലയില്‍ ആള്‍താമസം ഉള്ളവരെ അല്ലെങ്കില്‍ കുറച്ചെങ്കിലും ബോധം ഉള്ളവരെ നിയമിക്കണമെന്ന് വിരമിച്ച ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ മേജര്‍ രവി. സംസ്ഥാനം ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോള്‍ പരിഹാരത്തിനായി എന്ത് ചെയ്യണം എന്ന് അറിയുന്നവരെ സേനയില്‍ നിയമിക്കണമെന്നാണ് മേജര്‍ രവി രൂക്ഷമായി വിമര്‍ശിക്കുന്നത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബാബുവിന്റെ ജീവന്‍ രക്ഷിക്കാന്‍ സൈന്യത്തെ വിളിക്കാന്‍ വൈകിയതിലുള്ള രോഷമായിരുന്നു മേജര്‍ രവിയുടേത്. അതേസമയം ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ ആര്‍മിയെ മേജര്‍രവി പ്രശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

മേജര്‍ രവിയുടെ വാക്കുകള്‍

‘ബാബു ജീവനോടെ തിരിച്ചുവന്നതില്‍ സന്തോഷം. ഇന്ത്യന്‍ ആര്‍മി അവരുടെ കടമ നിര്‍വ്വഹിച്ചു. റെസ്‌ക്യൂ മിഷനിലെ എല്ലാ പട്ടാളക്കാര്‍ക്കും നന്ദി. ഇനി പറയാനുള്ളത് പിണറായി സര്‍ക്കാരിനോടാണ്. ഒരു കാര്യം മനസ്സിലാക്കണം. പത്താംക്ലാസ് പാസാകാത്തവരെ പോലും പാര്‍ട്ടി അനുഭാവി ആയതുകൊണ്ട് മാത്രം പലയിടത്തും നിയമിച്ചുവെന്ന വാര്‍ത്തകള്‍ നമ്മള്‍ വായിക്കുന്നുണ്ട്. അവിടെ എന്ത് വേണമെങ്കിലും ചെയ്‌തോളു. എന്നാല്‍ ദുരന്തനിവാരണ വകുപ്പില്‍ ഒരു ദുരന്തം വരുമ്പോള്‍ എന്ത് ചെയ്യണം എന്ന് അറിയാവുന്ന ആളുകളെ, തലക്കകത്ത് കുറച്ച് ആളുതാമസമുള്ളവരെയാണ് വിടേണ്ടത്.’ മേജര്‍ രവി കുറ്റപ്പെടുത്തി.

ബാബു ആ മലയില്‍ ഇരിക്കുന്ന രീതി കണ്ടാല്‍ തന്നെ അറിയാം ഹെലികോപ്റ്റര്‍ കൊണ്ടുവന്ന് അവനെ രക്ഷിക്കാന്‍ കഴിയില്ലെന്ന്. എന്നിട്ടും ആര്‍മിയെ വിവരം അറിയിക്കാന്‍ വൈകി. ആ കൊച്ചുപയ്യന്‍ പാലക്കാടിന്റെ ഈ ചൂടും സഹിച്ച് വെള്ളമോ ഭക്ഷണമോ കഴിക്കാതെ ഇത്ര മണിക്കൂറുകള്‍ ഇരുന്നു. അവന്റെ ഭാഗ്യം െകാണ്ട് മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ ആയത്. തല കറങ്ങി വീണിരുന്നെങ്കില്‍. ഡ്രോണ്‍ കണ്ടപ്പോള്‍ അവന്‍ വെള്ളം ചോദിക്കുന്നത് കണ്ടു.

ഹെലികോപ്റ്റര്‍ അവന്റെ അടുത്തേക്ക് പറന്നെത്താന്‍ കഴിയില്ല. കാരണം ഒരു മലയുടെ ചരുവിലെ പൊത്തിലാണ് അവന്‍ ഇരിക്കുന്നത്. അപ്പോള്‍ എന്തിനാണ് ഹെലികോപ്റ്റര്‍ വിളിച്ചത്. ഈ സമയം നേരിട്ട് ആര്‍മിയെയോ നേവിയോ വിവരം അറിയിക്കേണ്ടതല്ല. അതാണ് പറഞ്ഞത് കുറച്ച് വിവരും ബോധവും ഉള്ളവരെ ഈ ദുരന്തനിവാരണ സേനയില്‍ നിയമിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കണം.’ മേജര്‍ രവി പറയുന്നു.

Previous articleDGP അന്വേഷിച്ചിട്ടും പ്രോസിക്യൂഷന്‍ സാക്ഷിയെ കണ്ടെത്താൻ സാധിച്ചില്ല !!
Next articleലതാമങ്കേഷ്കർജി വിയോഗത്തിൽ ഓർമകളുമായി മലയാളത്തിന്റെ വാനമ്പാടി ചിത്ര !!