Health

ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ ഡയറ്റിന്റെ ഭാഗമാക്കൂ…..

Make these foods part of your diet to nourish your skin

സൗന്ദര്യം വർധിപ്പിക്കാൻ എന്തൊക്കെ എളുപ്പവഴികളുണ്ടെന്ന് ആലോചിച്ച് തല പുകയ്ക്കുന്നവരാണ് നമ്മുടെ യുവതലമുറ. എന്നാൽ ഇനി സൗന്ദര്യത്തെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടേണ്ട. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ സഹായിക്കുന്ന ഈ ഭക്ഷണങ്ങൾ ഡയറ്റിന്റെ ഭാഗമാക്കൂ. സൗന്ദര്യം നിങ്ങളെ തേടി വരും. പ്രകൃതി ദത്തമായുള്ള മായുള്ള സൗന്ദര്യ സംരക്ഷണം ആഗ്രഹിക്കുന്നെങ്കിൽ ആദ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് പച്ചിലക്കറികളാണ്. പോഷകമൂല്യങ്ങൾ ധാരാളമടങ്ങിയിട്ടുണ്ട് ഇലക്കറികളിൽ. ഇവയിൽ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ Make these foods part of your diet to nourish your skinകെ, ല്യൂട്ടിൻ, സിങ്ക് തുടങ്ങിയ ഘടകങ്ങൾ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായി ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. കൂടാതെ ഇത്തരം ഇലക്കറികൾ ദിവസേന ആഹാരത്തിന്റെ ഭാഗമാകുന്നത് മുഖക്കുരു വരുന്നത് തടയുകയും ചെയ്യും. കുറച്ച് കാലം മുമ്പ് വരെ മലയാളികൾക്ക് അത്ര സുപരിചിത മായിരുന്നില്ല അവോക്കോഡോ എന്ന ഫലവർഗ്ഗം. എന്നാൽ ഇതിന്റെ ആരോഗ്യ സൗന്ദര്യ ഗുണങ്ങൾ നിരവധിയാണെന്ന് മനസ്സിലാക്കിയതോടെ നാമെല്ലാവരും ഒന്നടങ്കം ഈ പഴത്തെ നെഞ്ചോട് ചേർത്ത് വെച്ച് കഴിഞ്ഞു. ആന്റി ഓക്സിഡന്റുകളായ ല്യൂട്ടിൻ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. സൗന്ദര്യ Make these foods part of your diet to nourish your skinസംരക്ഷണത്തിന് പലരും അവോക്കാഡോയുടെ പൾപ്പ് ഉപയോഗിച്ച് മുഖലേപനങ്ങൾ തയ്യാറാക്കാറുണ്ട്. ദിവസേന ഇത് കഴിക്കുന്നതും നിങ്ങളുടെ ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കും. വിറ്റാമിൻ ഇ, മറ്റ് അവശ്യ എണ്ണകൾ തുടങ്ങിയവയുടെ ഉറവിടമാണ് അവോക്കാഡോ. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവോകാ-ഡോയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യും. കൂടാതെ മുഖക്കുരുവിനെ തടയാനും ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും അവൊക്കാഡോയ്ക്കുള്ള കഴിവ് പ്രശംസനീയമാണ്. പോഷക ഗുണങ്ങൾ ധാരാളമടങ്ങിയ ഒരു മത്സ്യ ഇനമാണ് സാൽമൺ. പല രോഗങ്ങളെയും പ്രതിരോധിക്കാൻ സാൽമൺ കഴിച്ചാൽ മതി എന്ന് ആരോഗ്യ വിദഗ്ധർ പോലും നിർദ്ദേശിക്കാറുണ്ട്. ചില പഠന റിപ്പോർട്ടുകളിൽ തെളിയിക്കപ്പെട്ടാൽ ചർമ്മ സൗന്ദര്യത്തിനും സാൽമൺ കഴിക്കുന്നത് വളരെയേറെ പ്രയോജനപ്രദമാണ് എന്നാണ്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ പ്രധാന സ്രോതസ്സാണ് സാൽമൺ. ഇത് കൊളാജന്റെയും പ്രോട്ടീന്റെയും ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യ പൂർണമായി സംരക്ഷിക്കുകയും ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ അകറ്റാൻ സഹായിക്കുകയും Make these foods part of your diet to nourish your skinചെയ്യും. ആളുകളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വിവിധയിനം ചോക്ലേറ്റുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. അവയിൽ ആരോഗ്യ ഗുണങ്ങൾ ഏറെ ലഭിക്കുന്നത് ഡാർക്ക് ചോക്ലേറ്റിൽ നിന്നാണ്. ർമ്മത്തെ ദോഷകരമായി ബാധിക്കുന്ന സൂര്യ രശ്മികളിൽ നിന്ന് രക്ഷ നേടാൻ ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമത്രേ. ഇതിൽ അടങ്ങിയിരിക്കുന്ന ബയോ-ആക്ടീവ് ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. ഡാർക്ക്ചോക്ലേറ്റിലെ ഫ്ളവനോള്‍സുകള്‍ക്ക് രക്തയോട്ടത്തെ മെച്ചപ്പെടുത്തി ശരീരത്തിൽ ഉണ്ടാകുന്ന നിര്‍ജ്ജലീകരണത്തെ തടയാന്‍ കഴിയും. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾക്കും ഫൈറ്റോ ന്യൂട്രിയന്റുകൾക്കും ആന്റി ഓക്സിഡന്റ് സവിശേഷതകൾ ധാരാളമുണ്ട്. അതിനാൽ ആഴചയിൽ ഒന്നോ രണ്ടോ പീസ് കഴിക്കാവുന്നതാണ്. ദാഹമകറ്റാനും മധുരം പകരാനും മാത്രമല്ല ഓറഞ്ച്. മുഖ ചർമ്മ സൗന്ദര്യത്തിനും ഓറഞ്ച് മതി. ഓറഞ്ച് നീര് ഉപയോഗിച്ചും ഓറഞ്ചിന്റെ തൊലി ഉണക്കി beauty related picsപൊടിച്ചത് ഉപയോഗിച്ചുമൊക്കെ മുഖലേപനങ്ങൾ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. എന്നാൽ ഇനി ഇതിനൊന്നും മെനക്കെടേണ്ട. ഓറഞ്ച് വെറുതെ കഴിച്ചാലും സൗന്ദര്യം നിങ്ങൾക്ക് പിന്നാലെയെത്തും. ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി സൗന്ദര്യത്തെ ഏറ്റവും പരിപോഷിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മികച്ച ക്‌ളീനിംഗ് ഏജന്റ് ആയി പ്രവർത്തിക്കുകയും ചർമ്മത്തെ വൃത്തിയായും തിളക്കമുള്ളതായും സൂക്ഷിക്കാൻ സഹായിക്കുകയും ചെയ്യും. ചർമ്മത്തിലെ ചുളിവുകൾ അകറ്റാൻ സഹായിക്കുന്നതോടൊപ്പം, മികച്ച രീതിയിൽ ടോൺ ചെയ്തെടുക്കാനും ഓറഞ്ചിന് കഴിയും.

Trending

To Top
Don`t copy text!