മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹ റിസപ്ഷന്റെ ചിത്രങ്ങൾ !! അന്ന് വളരെ സങ്കടത്തോടെ ആയിരുന്നു ഞാൻ മഞ്ജുവിനെ ഒരുക്കിയത് - മലയാളം ന്യൂസ് പോർട്ടൽ
Film News

മഞ്ജുവിന്റെയും ദിലീപിന്റെയും വിവാഹ റിസപ്ഷന്റെ ചിത്രങ്ങൾ !! അന്ന് വളരെ സങ്കടത്തോടെ ആയിരുന്നു ഞാൻ മഞ്ജുവിനെ ഒരുക്കിയത്

manju-warrier

വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്നിരുന്ന മഞ്ജു ഇപ്പോൾ പൂർവാധികം ശക്തിയോടെ തിരിച്ച് വന്നിരിക്കുകയാണ്, മലയാളത്തിന് പുറമെ തമിഴിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുകയാണ്, ലേഡി സൂപ്പർസ്റ്റാർ ആയിട്ടാണ് മഞ്ജുവിന്റെ ഇപ്പോഴത്തെ തിരിച്ച് വരവ്, എല്ലാ സൂപ്പർസ്റ്റാറുകളുടെയും കൂടെ അഭിനയിക്കാൻ മഞ്ജുവിന് സാധിച്ചു, അണിയറയിൽ ഇനിയും പൂർത്തിയയാകാനുള്ള സിനിമകൾ ഉണ്ട്, കൊറോണ ആയതിനാൽ എല്ലാം നിർത്തി വെച്ചിരിക്കുകയാണ്.

manju warrier old

കഴിഞ്ഞ ദിവസം മഞ്ജുവിനെ വിവാഹത്തിന് ഒരുക്കിയ മേക്കപ് ആര്‍ട്ടിസ്റ് അനില ജോസഫ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. മഞ്ജുവിനെ വിവാഹത്തിന് ഒരുക്കുമ്ബോളുള്ള ചില ചിത്രങ്ങളും ഒപ്പം ആ അനുഭവങ്ങളും.വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെങ്കിലും ഇതെല്ലാം തന്റെ പേര്‍സണല്‍ കളക്ഷനില്‍ ഉള്ളതാണ് പറഞ്ഞ് സൂക്ഷിച്ച്‌ വെച്ചിരിക്കുകയാണ് അനില.

‘മഞ്ജു വാര്യരെ ആദ്യമായി കണ്ടത് ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് എന്നത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. എന്റെ സുഹൃത്തും കീരിടം ഉണ്ണിയുടെ ഭാര്യയുമായ സര്‍സിജയാണ് മഞ്ജുവിന്റെ മേക്കപ്പ് ചെയ്യാന്‍ വേണ്ടി വിളിച്ചത്. അന്ന് മുതല്‍ വിലമതിക്കുന്ന സൗഹൃദം ഞങ്ങള്‍ തമ്മില്‍ ആരംഭിച്ചു. അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് മഞ്ജു. വളരെയധികം ആത്മാര്‍ഥതയും സത്യസന്ധതയും ഉള്ള ആളാണ്. മഞ്ജുവിന് വേണ്ടി റിസപ്ഷന്‍ മേക്കപ്പ് ചെയ്ത ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല.

തിരുവനന്തപുരത്ത് 9 വധുക്കളെ ഒരുക്കിയതിന് ശേഷം ഞങ്ങള്‍ കൊച്ചിയിലേക്ക് വന്നു. എന്നിട്ടാണ് കൃത്യ സമയത്ത് തന്നെ മഞ്ജുവിനെ ഒരുക്കിയത്. സാധാരണയായി ഞാന്‍ ഒരു മണവാട്ടിയെ ഒരുക്കി കഴിയുമ്ബോള്‍ എനിക്ക് തന്നെ സന്തോഷം തോന്നും. പക്ഷേ അന്ന് സന്തോഷത്തിനൊപ്പം ചെറിയ വിഷമം കൂടി കലര്‍ന്നിരുന്നു. കാരണം മലയാള സിനിമയ്ക്ക് നല്ലൊരു നടിയെ കൂടി നഷ്ടപ്പെടാന്‍ പോവുകയാണെന്ന് എനിക്ക് അറിയാമായിരുന്നു. ഞാനുമായിട്ടുള്ള സൗഹൃദത്തിന് മഞ്ജുവിനോട് നന്ദി പറയുകയാണ്. നീ എനിക്ക് എന്നും സ്‌പെഷ്യലായിരിക്കും എന്നും അനില പറയുന്നു.

പാര്‍വതിയുടെയും ജയറാമിന്റെയും വിവാഹത്തിന് പാര്‍വതിയെ ഒരുക്കി കൊണ്ടാണ് താന്‍ ആദ്യമായി ഒരു സെലിബ്രിറ്റിയുടെ വിവാഹത്തിന് മേക്കപ്പ് ചെയ്തതെന്ന് അനില പറയുന്നു. മഞ്ജു വാര്യര്‍, കാവ്യ മാധവന്‍, നസ്രിയ നസീം, ഗീതു മോഹന്‍ദാസ്, സുചിത്ര മുരളി, ഗൗതമി, പ്രവീണ, ചിപ്പി, രശ്മി, റീനു മാത്യൂസ്, നമിത പ്രമോദ്, നൈല ഉഷ, ഭാവന, നിത്യ ദാസ്, ജ്യോതിര്‍മയ്, എന്നിങ്ങനെ അനില ഒരുക്കാത്ത നടിമാരില്ല.

Trending

To Top
Don`t copy text!