‘ഞാന്‍ യെസ് പറഞ്ഞു’ മലൈക- അര്‍ജുന്‍ വിവാഹം ഉറപ്പിച്ചോ?

ബോളിവുഡ് നടി മലൈക അറോറയും അര്‍ജുന്‍ കപൂറും വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഇപ്പോഴിതാ ഈ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുകയാണ് ഇരുവരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. മലൈകയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. ലൈക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രവും ഒപ്പമുള്ള വാചകവുമാണ് ചര്‍ച്ചകള്‍ക്ക് കാരണം.

റൊമാന്റിക് ചിത്രത്തോടൊപ്പം ഞാന്‍ യെസ് പറഞ്ഞു എന്നാണ് മലൈക പോസ്റ്റ് ചെയ്തത്. എന്തിനാണ് ഈ സമ്മതം എന്ന് നിരവധി പേര്‍ കമന്റ് ചെയ്ത് ചോദിക്കുന്നുണ്ട്. നടന്‍ അര്‍ജുന്‍ കപൂറുമായുള്ള വിവാഹമാണോ എന്നാണ് ഏവരുടേയും ചോദ്യം. ഷമിത ഷെട്ടി, പുല്‍കിത് സാമ്രാട്ട്, മഹി വിജ്, കരണ്‍ ടാക്കര്‍ തുടങ്ങി നിരവധി പേരാണ് ആശംസകളുമറിയിക്കുന്നത്. എന്നാല്‍ ഒന്നിനും മലൈക ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

ഏറെക്കാലമായി ഡേറ്റിങ്ങിലായിരുന്ന മലൈകയും അർജുനും തങ്ങളുടെ പ്രണയം പരസ്യമാക്കിയത് 2019 ജൂണ്‍ 26 നാണ്. പിന്നീട് ഇരുവരും ഒരുമിച്ചുള്ള സമയം ആസ്വദിക്കുകയും പലപ്പോഴും ഒരുമിച്ചുള്ള മനോഹരമായ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

Previous articleഎന്റെ വളർച്ചയിൽ ലാലേട്ടന്റെ കൈതാങ്ങില്ല ഹണിറോസ് !!
Next articleജീവിതത്തില്‍ വിജയിക്കണോ…’അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണി’യുടെ സക്സസ് ഫോര്‍മുല പഠിക്കൂ