‘വൈകാതെ മടങ്ങിവരും- അപകടം നടന്നയുടനെ, ഒരുപാട് പേരുടെ സഹായം ലഭിച്ചു’ – മലൈകയുടെ കുറിപ്പ്

malaika arora instagram post about accident
malaika arora instagram post about accident

ശനിയാഴ്ച മുംബൈ-പുനെ ഹൈവേയില്‍ ഖോപോളിക്ക് സമീപം വാഹനാപകടത്തില്‍ മലൈകയ്ക്ക് പരിക്കേറ്റിരുന്നു. പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനെയില്‍ നിന്ന് മടങ്ങവേ മുംബൈ-പൂനെ ഹൈവേയില്‍ ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ചില കാറുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. നവി മുംബൈയിലെ അപ്പോളോ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചത്.
ഇപ്പോഴിതാ അപകടത്തില്‍ നിന്നും താന്‍ സുഖം പ്രാപിച്ചു വരികയാണെന്ന് നടി സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. ഞാന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് പുത്തന്‍ വീര്യത്തോടെ പുറത്തുവരുമെന്ന് ഉറപ്പുവരുത്തിയതിന് നിങ്ങള്‍ ഓരോരുത്തര്‍ക്കും ഹൃദയംഗമമായ നന്ദി. ഞാന്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു, ഞാന്‍ ഒരു പോരാളിയാണ്. വൈകാതെ മടങ്ങിവരും എന്നും മലൈക അറോറ കുറിച്ചു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലും നടന്ന സംഭവങ്ങളും തികച്ചും അവിശ്വസനീയമാണ്. അതിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരു സിനിമയിലെ ഒരു രംഗം പോലെ തോന്നുന്നു. അപകടം നടന്നയുടനെ, ഒരുപാട് പേരുടെ സഹായം ലഭിച്ചു. അത് എന്റെ സ്റ്റാഫായാലും, എന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച ആളുകളായാലും, ഈ കഷ്ടപ്പാടിലുട നീളം എന്നോടൊപ്പം നിന്ന എന്റെ കുടുംബമായാലും ആശുപത്രി ജീവനക്കാരായാലും, എല്ലാവരും സഹായിച്ചെന്ന് മലൈക എഴുതുന്നു.

ഓരോ ഘട്ടത്തിലും സാധ്യമായ ഏറ്റവും കരുതലോടെ ഡോക്ടര്‍മാര്‍ എന്റെ സുരക്ഷ ഉറപ്പാക്കി. അവര്‍ എനിക്ക് തല്‍ക്ഷണം സുരക്ഷിതത്വം നല്‍കി. വളരെ നന്ദിയുണ്ട്. തീര്‍ച്ചയായും എന്റെ സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും എന്റെ ടീമില്‍ നിന്നും എന്റെ ഇന്‍സ്റ്റാ കുടുംബത്തില്‍ നിന്നും ലഭിച്ച സ്‌നേഹം വളരെ ആശ്വാസകരമായിരുന്നു. അറിയപ്പെടുന്നവര്‍ക്കും അറിയാത്തവര്‍ക്കും ആയ എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും മലൈക പറഞ്ഞു.

Previous article‘ഭാര്യയുടെ ക്രൈം മറയ്ക്കാന്‍ രക്തസാക്ഷി ആയി ജയിലില്‍ കിടന്ന ധീര ഭര്‍ത്താവ് ആയി ദിലീപ് അവതരിക്കും’ കുഞ്ഞില മാസില്ലാമണി
Next article‘ശ്രീനിധിയെ അവഗണിച്ച് സുപ്രിയ’ സംഭവത്തിനു പിന്നിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് രാജേഷ് കേശവ്