താങ്കളുടെ മകളെ വിവാഹം കഴിക്കുവാൻ ഞാൻ തയ്യാറാണ് !! ജയറാമിനോട് സുഹൃത്ത്

ആദ്യമായി അഭിനയിച്ച പരസ്യം തന്നെ ട്രോളന്മാർ ഏറ്റെടുത്ത താരമാണ് മാളവിക, ജയറാമും മാളവികയും കൂടി ആയിരുന്നു പരസ്യം ചെയ്തത്. അന്ന് മുതൽ ട്രോളന്മാർ ട്രോളി കൊല്ലുകയായിരുന്നു ചക്കിയെ. ഇപ്പോൾ ആ ട്രോളുകൾ എല്ലാം തന്നെ…

malavika-jayram

ആദ്യമായി അഭിനയിച്ച പരസ്യം തന്നെ ട്രോളന്മാർ ഏറ്റെടുത്ത താരമാണ് മാളവിക, ജയറാമും മാളവികയും കൂടി ആയിരുന്നു പരസ്യം ചെയ്തത്. അന്ന് മുതൽ ട്രോളന്മാർ ട്രോളി കൊല്ലുകയായിരുന്നു ചക്കിയെ. ഇപ്പോൾ ആ ട്രോളുകൾ എല്ലാം തന്നെ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പങ്കുവെച്ചിരിക്കുകയാണ് മാളവിക ജയറാം. വളരെ രസകരമായ രീതിയിലാണ്‌ താന്‍ ട്രോളുകള്‍ ആസ്വദിക്കുന്നതെന്നു ഇതിലൂടെ മാളവിക തെളിയിച്ചിരിക്കുന്നത്. പരസ്യത്തിലെ ‘എന്‍റെ ചക്കിയാ, നിങ്ങളുടെ മാളവിക’ എന്ന പ്രയോഗമാണ് താരത്തിന് ഇത്രയും അധികം ട്രോളുകള്‍ വാങ്ങികൊടുത്തത്.

malavika-jayaram-3

പരസ്യം ഹിറ്റായതോടെ മാളവികയ്ക്ക് വിവാഹം ആലോചിക്കുന്ന രീതിയിലാണ് കൂടുതല്‍ ട്രോളുകളും പ്രത്യക്ഷപ്പെട്ടത്. മാളവികയെ വിവാഹം കഴിക്കുവാൻ എത്തുന്ന ചങ്കിന്റെ ട്രോൾ ആണ് മാളവിക പങ്കുവെച്ചിരിക്കുന്നത്.പഴയ ആല്‍ബം മറിച്ചുനോക്കി മകളുടെ വിവാഹം സ്വപ്നം കാണുന്ന അച്ഛനായാണ് ജയറാം പരസ്യത്തില്‍ വേഷമിട്ടത്.

malavika-jayaram

ഹല്‍ദി വേഷമണിഞ്ഞ് ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ മാളവിക പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യമെത്തിയത്. വിദേശത്ത് നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ മാളവിക ജയറാം അടുത്തിടെയാണ് മോഡലിംഗ് രംഗത്ത് ചുവടുവച്ചത്.