‘മുണ്ട്’ ഇല്ലാതെ ഒരു ജീവിതം ഇല്ല അപ്പായ്ക്ക്! ജയറാമിനെ കുറിച്ച് മകള്‍ മാളവിക!

നടന്‍ ജയറാമിന്റെ കുടുംബത്തില്‍ ഇപ്പോള്‍ എല്ലാവരും സെലിബ്രിറ്റികളാണ്. മകന്‍ കാളിദാസിന് പിന്നാലെ മകള്‍ മാളവിക ജയറാമും ഇപ്പോള്‍ അഭിനയ രംഗത്തേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ അച്ഛനെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് മാളവിക പറഞ്ഞ വാക്കുകളാണ്…

നടന്‍ ജയറാമിന്റെ കുടുംബത്തില്‍ ഇപ്പോള്‍ എല്ലാവരും സെലിബ്രിറ്റികളാണ്. മകന്‍ കാളിദാസിന് പിന്നാലെ മകള്‍ മാളവിക ജയറാമും ഇപ്പോള്‍ അഭിനയ രംഗത്തേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിതാ അച്ഛനെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് മാളവിക പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അച്ഛനെ കുറിച്ചുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ച് മാളവിക എത്തിയത്.

കാളിദാസ് ജയറാം സിനിമകളില്‍ സജീവമായി തുടങ്ങിയ കാലത്തുള്ള ഒരു രസകരമായ കഥയാണ് മാളവിക പങ്കുവെച്ചത്. അതേ കുറിച്ച് മാളവികയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. കണ്ണന്‍ സിനിമയില്‍ ജോലി ചെയ്ത് പണം സമ്പാദിക്കാന്‍ തുടങ്ങിയതോടെയാണ് വര്‍ഷങ്ങളായി കുടുംബത്തിന് വേണ്ടി ഒരു സര്‍പ്രൈസ് യാത്ര എന്ന ആശയം നടത്താന്‍ തീരുമാനിച്ചത്. ഞങ്ങള്‍ ആരും അറിയാതെയാണ് യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും കണ്ണന്‍ നടത്തിയത് എന്ന് മാളവിക പറയുന്നു.

കണ്ണന്‍ എന്നാണ് കാളിദാസിനെ വീട്ടില്‍ വിളിക്കുന്ന പേര്. സ്വിറ്റ്‌സര്‍ലാന്റിലേക്ക് ആയിരുന്നു യാത്ര.. പക്ഷേ വിസ അടിക്കുന്ന സമയത്താണ് തന്നോടും അമ്മയോടും കാര്യ പറഞ്ഞത് എന്ന് മാളവിക പറയുന്നു. എന്നാല്‍ അപ്പയ്ക്ക് അപ്പോഴും എവിടെയാണ് പോകുന്നത് എന്ന് അറിയില്ലായിരുന്നു. എയര്‍പോര്‍ട്ടില്‍ എത്തി ഫ്‌ളൈറ്റ് കയറുമ്പോഴാണ് വിദേശത്തേക്കാണ് പോകുന്നത് എന്ന് അച്ഛന്‍ അറിഞ്ഞത്… അച്ഛന്‍ ആണെങ്കില്‍ ഇന്ത്യയ്ക്ക് അകത്ത് പോയാലും പുറത്ത് പോയാലും മുണ്ട് തന്നെ ധരിക്കുന്ന വ്യക്തിയാണ്…

മുണ്ട് ഇല്ലാതെ ഒരു ജീവിതം ഇല്ല അപ്പായ്ക്ക് എന്നാണ് മാളിവക പറയുന്നത്.. ഒരു ക്രിസ്മസ് വെക്കേഷന്‍ സമയം ആയിരുന്നത് കൊണ്ട് തന്നെ അവിടെ നല്ല തണുപ്പ് ആയിരുന്നു എന്നും അച്ഛന്‍ ആകെ പെട്ടുപോയി എന്നും താരം പറയുന്നു.. മലയാളികള്‍ക്കുള്ള ഒരുപാട് ഗുണങ്ങള്‍ അച്ഛന് ഉണ്ട്..

അച്ഛന് രാവിലെ കുളിച്ച് കുറി തൊട്ട് ഇരിക്കണം.. അല്ലെങ്കില്‍ ആള്‍ക്ക് ഒരു ഉഷാറുണ്ടാവില്ലെന്നാണ് മാളവിക പറയുന്നത്.. എന്നാല്‍ അന്ന് സ്വിറ്റസര്‍ലാന്റില്‍ എത്തിയപ്പോള്‍ അത്രയും തണുപ്പത്ത് അച്ഛന്‍ ആ ശീലങ്ങള്‍ കൊണ്ട് കുറച്ച് പാടുപെട്ടു എന്നുമാണ് മാളവിക പങ്കുവെയ്ക്കുന്ന ഓര്‍മ്മകള്‍.